പ്രതീകാത്മക ചിത്രം

കെ.എസ്.ആർ.ടി.സി ബസ് സമരാനുകൂലികൾ ആക്രമിച്ചു; കണ്ടക്ടർക്ക് പരിക്ക്

തിരുവനന്തപുരം: ​പണിമുടക്ക് ദിവസം സർവീസ് നടത്തിയ കെ.എസ്.ആർ.ടി.സി ബസ് പാപ്പനം​കോട് ജംഗ്ഷനിൽ സമരാനുകൂലികൾ ആക്രമിച്ചു. ആക്രണമണത്തിൽ കണ്ടക്ടർ ശരവണഭവന് പരിക്ക് പറ്റി.

തിരുവനന്തപുരം സെൻ​ട്രൽ യൂണിറ്റിൽ നിന്നും കളിയിക്കാവിളയിലേക്ക് സർവീസ് പോയ ബസാണ് ആക്രമിക്കപ്പെട്ടത്.  സർക്കാർ ജീവനക്കാർക്ക് പണിമുടക്കാൻ അവകാശമില്ലെന്നും ജോലിക്കെത്തുന്നവർക്ക് ബസ് സർവീസ് അടക്കമുള്ള സൗകര്യങ്ങൾ സർക്കാർ ഒരുക്കണമെന്നും കഴിഞ്ഞ ദിവസം കോടതി നിർദേശിച്ചിരുന്നു.

ജീവനക്കാരുടെ അനിവാര്യമായതൊഴികെയുള്ള മുഴുവൻ അവധികളും റദ്ദാക്കുകയും ഡയസ്നോൺ പ്രഖ്യാപിക്കുകയും ചെയ്ത് സർക്കാർ ഉത്തരവിട്ടുണ്ട്. എന്നാൽ, പണിമുടക്കിന്റെ രണ്ടാം ദിനമായ ഇന്നും സംസ്ഥാനത്തെ സർക്കാർ ഒാഫീസുകളിൽ ഹാജർ നില വളരെ കുറവാണ്. 

Tags:    
News Summary - KSRTC bus attacked by strikers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.