തിരുവനന്തപുരം: ശമ്പളം ഗഡുക്കളാക്കിയ മാനേജ്മെന്റ് നടപടിക്കെതിരെ പണിമുടക്ക് അടക്കം പ്രത്യക്ഷ സമര പരിപാടികൾ ലക്ഷ്യമിട്ട് യൂനിയനുകളുടെ ഐക്യസമര സമിതിയായി. ഭരണാനുകൂല സംഘടനയായ സി.ഐ.ടി.യു, പ്രതിപക്ഷ സംഘടനകളായ ടി.ഡി.എഫ്, ബി.എം.എസ് എന്നിവരാണ് ഐക്യസമര മുന്നണിയിലുള്ളത്. യൂനിയനുകളുമായി ഗതാഗത മന്ത്രി പലവട്ടം ചർച്ച നടത്തിയെങ്കിലും ധാരണയിലെത്താനായില്ല. ഏറ്റവുമൊടുവിൽ സി.ഐ.ടി.യുവുമായി നടത്തിയ ചർച്ചയും ഫലം കണ്ടിരുന്നില്ല.
ശമ്പളം ഒറ്റത്തവണയായി നല്കാന് നിര്‍വാഹമില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയതോടെയാണ് പണിമുടക്ക് ഉള്‍പ്പെടെ കടുത്തസമരത്തിലേക്ക് നീങ്ങാൻ യൂനിയനുകൾ തീരുമാനിച്ചത്. സിംഗ്ള്‍ ഡ്യൂട്ടി ഉള്‍പ്പെടെ മാനേജ്മെന്റ് നടപ്പാക്കിയ പരിഷ്കാരങ്ങള്‍ പിന്‍വലിക്കണമെന്നും തൊഴിലാളി സംഘടനകള്‍ ആവശ്യപ്പെട്ടു. എന്നാല്‍, നിലവിലെ പരിഷ്കരണ നടപടികളില്‍നിന്ന് പിന്നാക്കമില്ലെന്നാണ് മാനേജ്മെന്റ് നിലപാട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.