Posted On
date_range Updated On
date_range കെ.എസ്.ഇ.ബിയുടെ രേഖകൾ അമിക്കസ് ക്യൂറി ശേഖരിച്ചിട്ടില്ല- ചെയർമാൻ
തിരുവനന്തപുരം: കെ.എസ്.ഇ.ബിയുടെ പക്കലുള്ള പ്രളയം സംബന്ധിച്ച രേഖകൾ അമിക്കസ് ക്യൂറി ശേഖരിച്ചിട്ടില്ലെന്ന് ചെയർമാൻ എൻ.എസ് പിള്ള. എല്ലാ രേഖകളും കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാൽ ഇക്കാര്യത്തിൽ കൂടുതൽ പ്രതികരണത്തതിനില്ലെന്നും ചെയർമാൻ വ്യക്തമാക്കി.
കേരളം നേരിട്ട മഹാപ്രളയത്തിൻെറ കാരണം കണ്ടെത്താൻ ജുഡീഷ്യൽ അന്വേഷണം വേണമെന്ന നിർദേശിക്കുന്ന റിപ്പോർട്ട് അമിക്കസ് ക്യുറി ജേക്കബ് പി. അലക്സ് ഹൈകോടതിയിൽ സമർപ്പിച്ചിരുന്നു.
കേരളത്തിലുണ്ടായ മഹാപ്രളയത്തിൽ ഡാം മാനേജ്മെൻറിന് പാളിച്ച പറ്റിയോ എന്ന് അന്വേഷണം വേണം. അതിനായി ഡാം മാനേജ്മെൻറ് വിദഗ്ധരും കാലാവസ്ഥാ വിദഗ്ധരും ചേർന്നുള്ള സമിതി രൂപീകരിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.