മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം: കെ.​എ​സ്. ശ​ബ​രീ​നാ​ഥ​ന് ജാമ്യം

തി​രു​വ​ന​ന്ത​പു​രം: വി​മാ​ന​യാ​ത്ര​ക്കി​ടെ മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രെ യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ പ്ര​തി​ഷേ​ധി​ച്ച സം​ഭ​വ​ത്തി​ൽ അറസ്റ്റിലായ മു​ൻ എം.​എ​ൽ.​എ​യും യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ഉ​പാ​ധ്യ​ക്ഷ​നു​മാ​യ കെ.​എ​സ്. ശ​ബ​രീ​നാ​ഥ​ന് കോടതി ജാമ്യം അനുവദിച്ചു.  വഞ്ചിയൂർ കോടതി ജില്ലാ ജഡ്ജി പി.വി. ബാലകൃഷ്ണനാണ് ശബരിക്ക് ജാമ്യം നൽകിയത്. 

ജാമ്യത്തുകയായി 50000 രൂപ കെട്ടിവെക്കണം, മൊബൈൽ ഫോൺ അന്വേഷണ ഉദ്യോഗസ്ഥന്‌ കൈമാറണം, കസ്റ്റഡി ആവശ്യപ്പെട്ട മൂന്ന്‌ ദിവസവും ചോദ്യം ചെയ്യലിന്‌ ഹാജരാകണം എന്നീ ഉപാധികളൊടെയാണ്‌ ജാമ്യം അനുവദിച്ചത്‌. വാദം പൂർത്തിയായി രണ്ടര മണിക്കൂറിന് ശേഷമാണ് വിധി പ്രസ്താവിച്ചത്. 

വി​മാ​ന​ത്തി​ൽ പ്ര​തി​ഷേ​ധ​ത്തി​നു നി​ർ​ദേ​ശം ന​ൽ​കി​യ​ത് ശ​ബ​രീ​നാ​ഥ​നാ​ണെ​ന്ന വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാണ് അറസ്റ്റ് ചെയ്തതെന്ന് പ്രോസിക്യൂഷൻ അഡ്വ. അബ്ദുൽ ഹക്കീം അറിയിച്ചു. ഇ​തി​ന്‍റെ വാ​ട്സ്ആ​പ് സ്ക്രീ​ൻ ഷോ​ട്ടു​ക​ൾ ലഭിച്ചതായും അദ്ദേഹം കോടതിയെ അറിയിച്ചു. 

സ്ക്രീൻ ഷോട്ട് അല്ലാതെ വേറെ വല്ല തെളിവും ഉ​​​ണ്ടോ എന്ന് കോടതി ചോദിച്ചു. വിമാനത്തിലെ വധശ്രമത്തിന്റെ മാസ്റ്റർ ബ്രെയിനാണ് ശബരിയെന്നായിരുന്നു പ്രോസിക്യൂഷന്റെ മറുപടി. തെളിവുകൾ ശേഖരിക്കാൻ ഫോൺ പരിശോധി​ക്കേണ്ടതുണ്ടെന്നും ഇതിനായി കൂടുതൽ ദിവസം കസ്റ്റഡിയിൽ വേണമെന്നും പ്രോസിക്യൂഷൻ പറഞ്ഞു. എന്നാൽ, ഫോണിന് വേണ്ടി കസ്റ്റഡിയിലെടുക്കേണ്ട ആവശ്യമി​​ല്ലെന്നും ​കോടതി ആവശ്യപ്പെട്ടാൽ ഫോൺ മൂന്നു മിനിട്ടിനകം തന്നെ ഹാജരാക്കാമെന്നും പ്രതിഭാഗം അഭിഭാഷകൻ മൃദുൽ മാത്യു ജോൺ അറിയിച്ചു.

ചോ​ദ്യം ചെ​യ്യ​ലി​ന് ശം​ഖു​മു​ഖം അ​സി. ക​മീ​ഷ​ണ​ർ മുമ്പാകെ ഹാ​ജ​രാ​യതിന് പിന്നാലെയായിരുന്നു ഇന്ന് ഉച്ചക്ക് 12.30ന് ശ​ബ​രീ​നാ​ഥ​ന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയത്. അറസ്റ്റ് വിവരം പുറത്തുവിടാതിരുന്ന പൊലീസ്, ശ​ബ​രീ​നാ​ഥ​ന്‍റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ച തി​രു​വ​ന​ന്ത​പു​രം ജില്ലാ സെഷൻസ് കോടതിയെ അഭിഭാഷകൻ മുഖേനെ അറിയിക്കുകയായിരുന്നു. വൈദ്യപരിശോധന പൂർത്തിയാക്കി ശബരീനാഥനെ എ.ആർ ക്യാമ്പിലെത്തിച്ചു. തുടർന്ന് 4.15 ഓടെയാണ് ഇവിടെ നിന്ന് വഞ്ചിയൂർ കോടതിയിൽ ഹാജരാക്കിയത്.

കോടതിയിൽ ഹാജരാക്കിയത് പിറകിലൂടെ

അറസ്റ്റിനെതിരെ കനത്ത പ്രതിഷേധം ഉയർന്നതിനാൽ മുന്നിലൂടെയുളള വഴി ഒഴിവാക്കി മറ്റൊരു വഴിയിലൂടെയാണ് ശബരിയെ കോടതിയിൽ ഹാജരാക്കിയത്. വധശ്രമം അടക്കമുള്ള കേസുകൾ ചുമത്തിയതിനാൽ ജാമ്യം അനുവദിക്കരുതെന്ന് സർക്കാർ അഭിഭാഷകൻ അബ്ദുൽ ഹക്കീം കോടതിയിൽ ആവശ്യ​പ്പെട്ടു. എന്നാൽ, കേസ് കെട്ടിച്ചമച്ചതാണെന്ന് ശബരിയുടെ അഭിഭാഷകൻ മൃദുൽ ആരോപിച്ചു.

തന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയത് ഉച്ചക്ക് 12.30ന് ആണെന്ന് കെ.എസ്. ശബരീനാഥൻ മാധ്യമങ്ങളോട് പ്രതികരിച്ചു. രണ്ട് മുദ്രാവാക്യം വിളിച്ചതിനാണ് ഗൂഢാലോചന, വധശ്രമ കുറ്റങ്ങൾ ചുമത്തിയത്. ഇങ്ങനെ കേസെടുക്കാൻ തീവ്രവാദിയൊന്നും അല്ലല്ലോയെന്ന് ചോദിച്ച ശബരീനാഥൻ, മുഖ്യമന്ത്രി ഭീരുവാണെന്നതിന്‍റെ തെളിവാണ് അറസ്റ്റെന്നും കൂട്ടിച്ചേർത്തു.

ശബരിനാഥന്‍റെ മുൻകൂർ ജാമ്യാപേക്ഷയിൽ തീർപ്പാക്കുന്നത് വരെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി ഉത്തരവിട്ടതിന് പിന്നാലെയാണ് സർക്കാർ അഭിഭാഷകൻ അറസ്റ്റ് വിവരം അറിയിച്ചത്. ഇതിന് പിന്നാലെ അറസ്റ്റ് ചെയ്ത സമയം അടക്കമുള്ള രേഖകൾ ഉടൻ ഹാജരാക്കണമെന്ന് കോടതി അഭിഭാഷകനോട് നിർദേശിച്ചു.

അറസ്റ്റി​ലേക്ക് നയിച്ചത് വാ​ട്സ്ആ​പ് സ്ക്രീ​ൻ ഷോ​ട്ടു​ക​ൾ

വി​മാ​ന​ത്തി​ൽ പ്ര​തി​ഷേ​ധ​ത്തി​നു നി​ർ​ദേ​ശം ന​ൽ​കി​യ​ത് ശ​ബ​രീ​നാ​ഥ​നാ​ണെ​ന്ന വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യിരുന്നു ചോ​ദ്യം ചെ​യ്യ​ൽ. ഇ​തി​ന്‍റെ വാ​ട്സ്ആ​പ് സ്ക്രീ​ൻ ഷോ​ട്ടു​ക​ൾ പൊ​ലീ​സി​ന് ല​ഭി​ച്ചു. യൂ​ത്ത് കോ​ൺ​ഗ്ര​സി​ന്‍റെ ഔ​ദ്യോ​ഗി​ക വാ​ട്സ്ആ​പ് ഗ്രൂ​പ്പി​ൽ​ നി​ന്നു​ള്ള വി​വ​ര​ങ്ങ​ളാ​ണ് പു​റ​ത്തു​ പോ​യ​ത്.

മു​ഖ്യ​മ​ന്ത്രി ക​ണ്ണൂ​ർ -തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്തി​ൽ വ​രു​ന്നു​ണ്ടെ​ന്നും ര​ണ്ടു ​പേ​ർ വി​മാ​ന​ത്തി​ൽ ക​യ​റി ക​രി​ങ്കൊ​ടി കാ​ണി​ച്ചാ​ൽ എ​ന്താ​യാ​ലും വി​മാ​ന​ത്തി​ൽ​ നി​ന്ന് പു​റ​ത്തി​റ​ക്കാ​ൻ ക​ഴി​യി​ല്ല​ല്ലോ എ​ന്നു​മു​ള്ള സ​ന്ദേ​ശ​മാ​ണ് ശ​ബ​രീ​നാ​ഥ​ന്‍റേ​താ​യി പ്ര​ച​രി​ക്കു​ന്ന​ത്. ഈ ​നി​ർ​ദേ​ശ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ പ്ര​തി​ഷേ​ധി​ച്ച​ത്.

Tags:    
News Summary - KS Sabarinadhan got bail in Protest against Chief Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.