തിരുവനന്തപുരം: പുനഃസംഘടനക്ക് പിന്നാലെ സംസ്ഥാനത്തെ മൂന്ന് മേലകളായി തിരിച്ചും ഭാരവാഹികൾക്ക് ജില്ലകളുടെ ചുമതല നൽകിയും കെ.പി.സി.സിയിൽ സംഘടന പരിഷ്കാരം. മൂന്ന് കെ.പി.സി.സി വർക്കിങ് പ്രസിഡന്റുമാർക്കാണ് മേഖല തിരിച്ചുള്ള ചുമതല നൽകിയത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകൾ ഉൾപ്പെടുന്ന ദക്ഷിണ മേഖലയുടെ ചുമതല പി.സി. വിഷ്ണുനാഥിനാണ്. ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകൾ ഉൾപ്പെടുന്ന മധ്യമേഖലയുടെ ചുമതല എ.പി. അനിൽകുമാറിന് നൽകി. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളുൾപ്പെടുന്ന ഉത്തരമേഖലയുടേത് ഷാഫി പറമ്പിലിനും. കെ.പി.സി.സിയുടെ 13 വൈസ് പ്രസിഡന്റുമാര്‍ക്കും ട്രഷറര്ക്കുമാണ് ജില്ലകളുടെ ചുമതല നല്‍കിയിരിക്കുന്നത്.
തദ്ദേശ തെരഞ്ഞെടുപ്പിന് 140 നിയോജക മണ്ഡലങ്ങളില്‍ ജനറല്‍ സെക്രട്ടറിമാര്‍ക്കും മറ്റ് നേതാക്കള്‍ക്കുമായി ചുമതല നല്‍കാനും തീരുമാനിച്ചു. നെയ്യാറ്റിൻകര സനലിനാണ് സംഘടന ചുമതല. ഓഫിസ് ചുമതല എം.എ. വാഹിദിനും. നവംബര്‍ 12ന് ഉച്ചക്ക് 12ന് കെ.പി.സി.സി ഭാരവാഹികളുടെയും ഡി.സി.സി പ്രസിഡന്റുമാരുടേയും യോഗം നിശ്ചയിച്ചിട്ടുണ്ട്. നാലിന് രാഷ്ട്രീയകാര്യസമിതി, എം.പിമാര്‍, എം.എല്‍.എമാര്‍ എന്നിവരുടേയും യോഗവും നടക്കും.
ജില്ലാ ചുമതല:
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.