ശ്രീനാരായണഗുരു ഓപൺ സർവകലാശാല പ്രഥമ ബിരുദദാന സമ്മേളനം ഉദ്ഘാടന ചടങ്ങിൽ ഗവർണർ ജേന്ദ്ര വിശ്വനാഥ അര്‍ലേക്കർ, മന്ത്രിമാരായ കെ.എൻ ബാലഗോപാൽ, ഡോ. ആർ ബിന്ദു, ജെ. ചിഞ്ചു റാണി എന്നിവർ
കൊല്ലം: ഗവർണർ പങ്കെടുക്കുന്ന പരിപാടികളിലെല്ലാം ദേശീയഗീതമായ ‘വന്ദേമാതരം’ പാടണമെന്ന കേന്ദ്ര സർക്കാർ മാർഗനിർദേശം വന്നതിന് പിന്നാലെ കൊല്ലത്ത് ഗവർണർ പങ്കെടുത്ത സർവകലാശാല ബിരുദദാന സമ്മേളനത്തിൽ ‘വന്ദേമാതരം’ ആലപിച്ചില്ല.
ചാൻസലറായ ഗവർണർ രാജേന്ദ്ര വിശ്വനാഥ അര്‍ലേക്കറിന്റെ അധ്യക്ഷതയിൽ നടന്ന ശ്രീനാരായണഗുരു ഓപൺ സർവകലാശാല പ്രഥമ ബിരുദദാന സമ്മേളനത്തിലാണ് ദേശീയഗാനം മാത്രം ആലപിക്കുന്ന രീതി തുടർന്നത്. ‘വന്ദേമാതരം’ വേദിയിൽ ആലപിക്കാൻ സംഘാടകർ ഒരുക്കം നടത്തിയെങ്കിലും അവസാന നിമിഷം ഗവർണറുടെ ഓഫിസിൽനിന്ന് ആലപിക്കേണ്ടതില്ലെന്ന നിർദേശം ലഭിക്കുകയായിരുന്നു.
പരിപാടിയുടെ ഷെഡ്യൂൾ നേരത്തേ തയാറാക്കിയിരുന്നു. ഇതിൽ ‘ജനഗണമന’ ആലാപനം മാത്രമാണുണ്ടായിരുന്നത്. കഴിഞ്ഞദിവസം കേന്ദ്ര മാർഗനിർദേശം സംബന്ധിച്ച വാർത്തകൾ വന്നതോടെ ‘വന്ദേമാതരം’ ഷെഡ്യൂളിൽ ഉൾപ്പെടുത്താൻ ഗവർണന്റുടെ ഓഫിസിനോട് അനുമതി തേടി.
ബിരുദദാന സമ്മേളനം ആരംഭിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് പൊലീസിൽനിന്ന് ‘വന്ദേമാതരം’ ആലപിക്കണമെന്ന് നിർദേശമുണ്ടായി. ഇതിനുള്ള ഒരുക്കവും നടത്തിയിരുന്നു. പരിപാടി തുടങ്ങുന്നതിന് അൽപംമുമ്പ് ഗവർണറുടെ ഓഫിസിൽനിന്ന് മെയിൽ വഴി വന്ദേമാതരം ആലപിക്കേണ്ടതില്ലെന്ന് നിർദേശം ലഭിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.