എം.വി ഗോവിന്ദൻ

വന്ദേമാതരം നിർബന്ധമാക്കുന്നതിന് പിന്നിൽ വർഗീയ അജണ്ട -എം.വി. ഗോവിന്ദൻ

കോ​ട്ട​ക്ക​ൽ (മ​ല​പ്പു​റം): വ​ന്ദേ​മാ​ത​രം നി​ർ​ബ​ന്ധ​മാ​ക്കു​ന്ന​തി​ലൂ​ടെ കേ​ന്ദ്ര സ​ർ​ക്കാ​ർ ല​ക്ഷ്യം​വെ​ക്കു​ന്ന​ത് വ​ർ​ഗീ​യ ധ്രു​വീ​ക​ര​ണ​മാ​ണെ​ന്ന്‌ സി.​പി.​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ പ​റ​ഞ്ഞു.

ജ​ന​ഗ​ണ​മ​ന​യെ ര​ണ്ടാം സ്ഥാ​ന​ത്ത് നി​ർ​ത്തി വ​ന്ദേ​മാ​ത​ര​ത്തെ ഉ​യ​ർ​ത്തി​ക്കൊ​ണ്ടു​വ​ര​ണ​മെ​ന്ന​ത് പ​റ​യു​ന്ന​തി​ന് പി​ന്നി​ലെ വി​കാ​രം വ​ർ​ഗീ​യ​ത​യാ​ണെ​ന്നും അ​ദ്ദേ​ഹം വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. കേ​ന്ദ്ര​ന​യ​ങ്ങ​ൾ​ക്കെ​തി​രെ രാ​ജ്യ​ത്തെ തൊ​ഴി​ലാ​ളി​ക​ൾ ന​ട​ത്തി​യ ദേ​ശീ​യ പ​ണി​മു​ട​ക്കി​നെ പ​രി​ഹ​സി​ച്ച പ്ര​തി​പ​ക്ഷ​നേ​താ​വ് വി.​ഡി. സ​തീ​ശ​ന്റെ നി​ല​പാ​ട് അ​പ​ഹാ​സ്യ​മാ​ണ്. കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി​യും മു​തി​ർ​ന്ന നേ​താ​വ് മ​ല്ലി​കാ​ർ​ജു​ന ഗാ​ർ​ഖെ​യും രാ​ഹു​ൽ​ഗാ​ന്ധി​യും പ​ണി​മു​ട​ക്കി​ന്‌ പൂ​ർ​ണ പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. കേ​ര​ള​ത്തി​ല​ല്ലാ​തെ പ​ണി​മു​ട​ക്ക് വേ​റെ എ​വി​ടെ​യ​ങ്കി​ലും ന​ട​ന്നി​ട്ടു​ണ്ടോ​യെ​ന്നും പ​ണി​മു​ട​ക്ക് കാ​ല​ഹ​ര​ണ​പ്പെ​ട്ട സ​മ​ര​രീ​തി​യാ​ണെ​ന്നും പ​രി​ഹ​സി​ക്കു​ന്ന വി.​ഡി. സ​തീ​ശ​ൻ ബി.​ജെ.​പി​ക്കും സം​ഘ്പ​രി​വാ​റി​നു​മൊ​പ്പ​മാ​ണെ​ന്നും എം.​വി. ഗോ​വി​ന്ദ​ൻ പ​റ​ഞ്ഞു.

വാ​ച​ക​മ​ടി​യി​ലൂ​ടെ ഇ​ട​തു​പ​ക്ഷ​മാ​കാ​മെ​ന്നാ​ണ്‌ പ്ര​തി​പ​ക്ഷ​നേ​താ​വ്‌ ക​രു​തു​ന്ന​ത്. കോ​ൺ​ഗ്ര​സി​ന്റെ​യും ബി.​ജെ.​പി​യു​ടെ​യും ന​യം ഒ​ന്നാ​ണ്‌. നെ​ഹ്റു​വി​യ​ൻ ഇ​ട​തു​പ​ക്ഷ​മാ​ണ് താ​നെ​ന്നാ​ണ് സ​തീ​ശ​ൻ പ​റ​യു​ന്ന​ത്. കോ​ൺ​ഗ്ര​സ് ഭ​രി​ച്ച​പ്പോ​ൾ ടാ​റ്റ​യെ​യും ബി​ർ​ള​യെ​യു​മാ​ണ് വ​ള​ർ​ത്തി​യ​തെ​ങ്കി​ൽ ഇ​പ്പോ​ൾ ബി.​ജെ.​പി അ​ദാ​നി​യെ​യും അം​ബാ​നി​യെ​യും വ​ള​ർ​ത്തു​ക​യാ​ണ്. ഒ​രു സ്റ്റേ​ജി​ൽ മ​ര്യാ​ദ​ക്ക് പെ​രു​മാ​റാ​ന​റി​യാ​ത്ത​വ​രാ​ണ് ഭ​ര​ണം പി​ടി​ക്കാ​ൻ ന​ട​ക്കു​ന്ന​തെ​ന്ന് കു​റ്റ്യാ​ടി​യി​ലെ സം​ഭ​വ​ത്തെ പ​രാ​മ​ർ​ശി​ച്ച് അ​ദ്ദേ​ഹം പ​റ​ഞ്ഞു. നു​ണ​പ്ര​ചാ​ര​ക്കൂ​ട്ട​മാ​യി കോ​ൺ​ഗ്ര​സ് മാ​റി​യെ​ന്നും എം.​വി. ഗോ​വി​ന്ദ​ൻ പ​റ​ഞ്ഞു.

വന്ദേമാതരം നിർബന്ധമാക്കൽ ഭരണഘടനാ വിരുദ്ധം: അടിയന്തര ചർച്ചക്ക് നോട്ടീസ്

ന്യൂ​ഡ​ൽ​ഹി: ഔ​ദ്യോ​ഗി​ക ച​ട​ങ്ങു​ക​ളി​ലും വി​ദ്യാ​ല​യ​ങ്ങ​ളി​ലും വ​ന്ദേ​മാ​ത​ര​ത്തി​ന്റെ ആ​റ് ഖ​ണ്ഡി​ക​ക​ളും ആ​ല​പി​ക്കു​ന്ന​ത് നി​ർ​ബ​ന്ധ​മാ​ക്കി കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം പു​റ​പ്പെ​ടു​വി​ച്ച ഉ​ത്ത​ര​വി​ന് മൗ​ലി​കാ​വ​കാ​ശ​ങ്ങ​ളു​ടെ​യും രാ​ജ്യ​ത്തി​ന്റെ മ​തേ​ത​ര സ്വ​ഭാ​വ​ത്തി​ന്റെ​യും ന​ഗ്ന​മാ​യ ലം​ഘ​ന​മാ​ണെ​ന്നും വി​ഷ​യം അ​ടി​യ​ന്ത​ര​മാ​യി ച​ർ​ച്ച ​​ചെ​യ്യ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് രാ​ജ്യ​സ​ഭ ചെ​യ​ർ​മാ​ന് നോ​ട്ടീ​സ് ന​ൽ​കി അ​ഡ്വ. ഹാ​രി​സ് ബീ​രാ​ൻ എം.​പി.

വ​ന്ദേ​മാ​ത​ര​ത്തി​ന്റെ ആ​ദ്യ ര​ണ്ട് ഖ​ണ്ഡി​ക​ക​ളി​ൽ മാ​തൃ​ഭൂ​മി​യു​ടെ പ്ര​കൃ​തി​ഭം​ഗി​യെ​ക്കു​റി​ച്ചാ​ണ് പ​രാ​മ​ർ​ശി​ക്കു​ന്ന​തെ​ങ്കി​ൽ, തു​ട​ർ​ന്നു​ള്ള വ​രി​ക​ളി​ൽ ഹൈ​ന്ദ​വ ദേ​വ​ത​ക​ളാ​യ ദു​ർ​ഗ​യെ​യും ല​ക്ഷ്മി​യെ​യും സ്തു​തി​ക്കു​ന്ന ഭാ​ഗ​ങ്ങ​ളു​ണ്ട്. എ​ല്ലാ മ​ത​വി​ഭാ​ഗ​ങ്ങ​ൾ​ക്കും ഒ​രു​പോ​ലെ സ്വീ​കാ​ര്യ​മാ​കു​ന്ന​തി​നും രാ​ജ്യ​ത്തി​ന്റെ ബ​ഹു​സ്വ​ര​ത നി​ല​നി​ർ​ത്തു​ന്ന​തി​നു​മാ​ണ് ഭ​ര​ണ​ഘ​ട​ന നി​ർ​മാ​ണ സ​മി​തി ഈ ​ഭാ​ഗം പാ​ടേ​ണ്ട എ​ന്ന് നി​ശ്ച​യി​ച്ച് ആ​ദ്യ ര​ണ്ട് ഖ​ണ്ഡി​ക​ക​ൾ മാ​ത്രം ദേ​ശീ​യ​ഗീ​ത​മാ​യി നി​ശ്ച​യി​ച്ച​ത്. ഇ​ത്ത​രം നി​ർ​ബ​ന്ധ​ബു​ദ്ധി കാ​ണി​ക്കു​ന്ന​ത് ഭ​ര​ണ​ഘ​ട​ന ഉ​റ​പ്പു​ന​ൽ​കു​ന്ന മ​ത​സ്വാ​ത​ന്ത്ര്യ​ത്തി​ന്മേ​ലു​ള്ള ക​ട​ന്നു​ക​യ​റ്റ​മാ​ണെ​ന്നും ഹാ​രി​സ് ബീ​രാ​ൻ വ്യ​ക്ത​മാ​ക്കി.

Tags:    
News Summary - Communal agenda behind making Vande Mataram mandatory - M.V. Govindan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.