രാജി തള്ളി; പാലോട് രവിയെ കൈവിടാതെ കെ.പി.സി.സി

തിരുവനന്തപുരം: തിരുവനന്തപുരം ഡി.സി.സി പ്രസിഡന്റ് പാലോട് രവിയുടെ രാജി തള്ളി കെ.പി.സി.സി.  സ്വന്തം പഞ്ചായത്തിൽ കോൺഗ്രസിന്​ ഭരണം നഷ്ടമായതിനു പിന്നാലെയാണ് പാലോട് രവി പദവി ഒഴിയാൻ തീരുമാനിച്ചത്. എന്നാൽ, അദ്ദേഹത്തിന്റെ സേവനം പാർട്ടിക്ക് ആവശ്യമാണെന്ന് ചൂണ്ടിക്കാണിച്ച് സ്ഥാനത്ത് തുടരാൻ കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ നിർദേശം നൽകി. 

പെരിങ്ങമ്മല പഞ്ചായത്തിൽ കോണ്‍ഗ്രസ് പ്രസിഡന്‍റ്​ ഉൾപ്പെടെ മൂന്ന്​ അംഗങ്ങള്‍ സി.പി.എമ്മില്‍ ചേര്‍ന്നതോടെയാണ് പഞ്ചായത്ത് ഭരണം നഷ്ടമായത്. പാർട്ടി പുനഃസംഘടന മുതൽ പെരിങ്ങമ്മലയിൽ കോൺഗ്രസിൽ രൂക്ഷമായ തർക്കം നിലനിൽക്കുകയായിരുന്നു. ഇതാണ് പൊട്ടിത്തെറിയിൽ കലാശിച്ചത്​.

ആറ് അംഗങ്ങളുള്ള കോണ്‍ഗ്രസ്, മൂന്ന് സ്വതന്ത്രരുടെ പിന്തുണയോടെയാണ് പഞ്ചായത്ത് ഭരിച്ചത്. പഞ്ചായത്ത് പ്രസിഡൻറ് ഷിനു മടത്തറ, അംഗങ്ങളായ അൻസാരി, ഷെഹനാസ് എന്നിവരാണ് സിപിഎമ്മിൽ ചേർന്നത്. സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിൽ വച്ച് ജില്ലാ സെക്രട്ടറി ഇവരെ സ്വീകരിച്ചു.  ഇതോടെ പ്രതിരോധത്തിലായ ഡി.സി.സി അധ്യക്ഷൻ ധാർമ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് പദവി ഒഴിയാൻ തീരുമാനിക്കുകയായിരുന്നു. 





Tags:    
News Summary - KPCC rejects Thiruvananthapuram DCC President Palod Ravi's resignation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.