തിരുവനന്തപുരം: വിവാദത്തിൽ മുങ്ങി പുതിയ കെ.പി.സി.സി ഭാരവാഹികളുടെ ആദ്യയോഗം. മുൻ കെ. പി.സി.സി പ്രസിഡൻറുമാരെ ക്ഷണിക്കാതിരുന്നതും ഭാരവാഹിപട്ടികക്കെതിരായ കെ. മുരളീ ധരെൻറ വിമർശനങ്ങൾക്ക് പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ നൽകിയ പരോക്ഷ മറുപ ടിയുമാണ് വിവാദങ്ങൾക്ക് വഴിതുറന്നത്.
മുൻ മുഖ്യമന്ത്രി ആർ. ശങ്കറിെൻറ മകൻ മോഹ ൻ ശങ്കറിനെ വൈസ് പ്രസിഡൻറാക്കിയതിനെ മുരളീധരൻ വിമർശിച്ചിരുന്നു. മോഹൻ ശങ്കർ മുമ ്പ് ബി.െജ.പി സ്ഥാനാർഥിയായതാണ് ചൂണ്ടിക്കാട്ടിയത്. എന്നാൽ നിയമനം ന്യായീകരിച്ച് മു ല്ലപ്പള്ളി രംഗത്തുവരുകയും ‘താമരക്കുമ്പിൾ അല്ല മമ ഹൃദയ’മെന്ന് മുരളീധരന് തിരിച ്ചടിക്കുകയും ചെയ്തു. ഇതിനുപിന്നാലെയാണ് തിങ്കളാഴ്ച കെ.പി.സി.സി ആസ്ഥാനത്ത് പുതിയ ഭാരവാഹികളുടെ യോഗം ചേർന്നത്.
സാധാരണ ആദ്യ യോഗത്തിൽ മുൻ കെ.പി.സി.സി പ്രസിഡൻറുമാരെ ക്ഷണിക്കാറുണ്ടെങ്കിലും ഇന്നലെ ഉണ്ടായില്ല. ആമുഖപ്രസംഗത്തിൽ മുരളീധരെൻറ പേര് പരാമർശിക്കാതെ ശക്തമായ മറുപടിയാണ് മുല്ലപ്പള്ളി നൽകിയത്.
പ്രവർത്തനമികവ് പരിഗണിച്ച് അർഹതയുള്ളവരെയാണ് ഭാരവാഹികളാക്കിയതെന്ന് പറഞ്ഞ മുല്ലപ്പ്ളി, അച്ചടക്കലംഘനം പൊറുപ്പിക്കാനാവില്ലെന്ന് വ്യക്തമാക്കി. വിമർശിക്കുന്നവർ സ്വയം തിരിഞ്ഞുനോക്കണം. മാധ്യമങ്ങൾക്ക് മുന്നിൽ എന്തും വിളിച്ചുപറയാമെന്ന് കരുതരുത്. ലോക്സഭ തെരഞ്ഞെടുപ്പിലെ സാഹചര്യമല്ല ഇപ്പോഴുള്ളത്. ജന.സെക്രട്ടറിമാർക്ക് കൂടുതൽ ചുമതല നൽകുമെന്നും അദ്ദേഹം പറഞ്ഞു. യോഗതീരുമാനങ്ങൾ വിശദീകരിച്ച വാർത്തസമ്മേളനത്തിലും മുരളീധരനെതിരെ മുല്ലപ്പള്ളി ആഞ്ഞടിച്ചു. പ്രമുഖനേതാക്കളെല്ലാം മോഹൻ ശങ്കറിെൻറ നിയമനത്തെ പിന്തുണച്ച് രംഗത്തെത്തുകയും െചയ്തു.
പാർട്ടിയിൽ െഎക്യം വേണമെന്ന് ഭാരവാഹിയോഗത്തിൽ എ.കെ. ആൻറണി വ്യക്തമാക്കിയെങ്കിലും വിവാദങ്ങളിലേക്ക് കടന്നില്ല. പാർട്ടിയിൽ അച്ചടക്കം വേണമെന്ന് കെ.സി. വേണുഗോപാൽ ചുണ്ടിക്കാട്ടിയ വേണുഗോപാൽ തദ്ദേശതെരഞ്ഞെടുപ്പിലെ പ്രകടനം അടിസ്ഥാനമാക്കിയായിരിക്കും പുതിയ ഭാരവാഹികളുടെ കഴിവ് വിലയിരുത്തുന്നതെന്നും കൂട്ടിച്ചേർത്തു. പാർട്ടി െഎക്യത്തോടെ മുന്നോട്ടുപോകണമെന്ന് ഉമ്മൻ ചാണ്ടിയും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും നിർേദശിച്ചു. കെ. സുധാകരൻ, പത്മജ വേണുഗോപാൽ എന്നിവർ എത്തിയില്ല.
മോഹൻ ശങ്കറിനെ പിന്തുണച്ച് കൂട്ടത്തോടെ കോൺഗ്രസ് നേതാക്കൾ
തിരുവനന്തപുരം: കെ.പി.സി.സി വൈസ് പ്രസിഡൻറായി നിയമിതനായ മോഹൻ ശങ്കറിനെ പിന്തുണച്ച് കൂട്ടത്തോടെ കോൺഗ്രസ് നേതാക്കൾ. കെ. മുരളീധരൻ പരസ്യവിമർശനം ഉന്നയിച്ചതിന് പിന്നാലെയാണ് കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ ഉൾപ്പെടെ നേതാക്കൾ പ്രതിരോധിച്ച് രംഗത്തിറങ്ങിയത്. മുരളീധരനോട് സ്നേഹം മാത്രമാണുള്ളതെന്ന് മോഹൻ ശങ്കർ പ്രതികരിച്ചു.
ആർ. ശങ്കറിെൻറ മകൻ കോൺഗ്രസ് ഭാരവാഹിയാകുന്നതിൽ തെറ്റുണ്ടെന്ന് തോന്നുന്നില്ലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി. മോഹൻ ശങ്കർ ബി.ജെ.പിസ്ഥാനാർഥിയായി മത്സരിച്ചിട്ടുണ്ട്. അദ്ദേഹം പിന്നീട് കോൺഗ്രസിൽ മടങ്ങിയെത്തി. തെറ്റ് തിരുത്തി പാർട്ടിയിലേക്ക് മടങ്ങിയെത്തുന്നവരെ സ്വീകരിക്കുന്നതാണ് കോൺഗ്രസ് രീതി. വിമർശനങ്ങൾ പാർട്ടിവേദിയിലാണ് പറയേണ്ടതെന്ന് പ്രതികരിച്ച എ.െഎ.സി.സി ജന.സെക്രട്ടറി കെ.സി. വേണുഗോപാൽ, വ്യക്തിപരമായി ആരെയും വിമർശിക്കരുതെന്ന് പറഞ്ഞു. പ്രധാനമന്ത്രി മോദി പെങ്കടുത്തയോഗം ബഹിഷ്കരിച്ചയാളാണ് മോഹൻ ശങ്കറെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കെ.പി.സി.സി ഭാരവാഹിപട്ടികയിലുള്ളവരെല്ലാം യോഗ്യരാണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു.
കോൺഗ്രസ് നയവും പരിപാടിയും അംഗീകരിച്ച് വരുന്നവരെ തിരിച്ചെടുക്കുന്നത് പുതിയ കാര്യമല്ലെന്നും വി.എം. സുധീരൻ അധ്യക്ഷനായിരിക്കെ മോഹൻ ശങ്കർ കെ.പി.സി.സി എക്സിക്യൂട്ടിവിൽ അംഗമായിരുന്നെന്നും മുല്ലപ്പള്ളി പറഞ്ഞു. വൈസ് പ്രസിഡൻറായി മോഹൻ ശങ്കറിെൻറ പേര് നിർദേശിച്ചത് താനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.