Posted On
date_range Updated On
date_range കെ.പി.സി.സി പുനഃസംഘടന: ജംബോ കമ്മിറ്റി രൂപീകരിക്കരുതെന്ന് കെ. മുരളീധരൻ
ന്യൂഡൽഹി: കെ.പി.സി.സി ഭാരവാഹി പട്ടിക സംബന്ധിച്ച അതൃപ്തി കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ അറിയിച്ച് കെ. മുരളീധരൻ എം.പി. ജംബോ കമ്മിറ്റി രൂപീകരിക്കുന്നത് അംഗീകരിക്കരുത്. പട്ടികയെ കുറിച്ച് രാഷ്ട്രീയ സമിതിയുമായും എം.പിമാരുമായും കൂടിയാലോചിച്ചില്ലെന്നും മുരളീധരൻ അറിയിച്ചു.
യൂത്ത് കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പ് നടത്തരുത്. നിയമസഭ, തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുകൾ നടക്കാനിരിക്കെ ഇത് പ്രതികൂലമായി ബാധിക്കും. തൽകാലികമായി നാമനിർദേശം ചെയ്യുന്നതാണ് ഗുണകരമെന്നും മുരളീധരൻ ചൂണ്ടിക്കാട്ടി.
വട്ടിയൂർക്കാവ് ഉപതെരഞ്ഞെടുപ്പിൽ എൻ.എസ്.എസ് നിലപാട് പ്രതികൂലമായി ബാധിച്ചെന്നും മുരളീധരൻ കോൺഗ്രസ് നേതൃത്വത്തെ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.