ഐ എൻ ടി യു സിയും സതീശനും തമ്മിലുള്ള പോരിൽ വെടിനിർത്തലിന് കെ പി സി സിയുടെ ഇടപെടൽ

പണിമുടക്ക് സംഘർഷങ്ങളുമായി ബന്ധപ്പെട്ട് ​പ്രതിപക്ഷ നേതാവ് വി.ഡി സതീശനും ഐ.എൻ.ടി.യു.സിയും തമ്മിൽ തുടങ്ങിയ വാക്പോര് അവസാനിപ്പിക്കാൻ കെ.പി.സി.സി നേതൃത്വം ഇടപെടുന്നു. ഇതുമായി ബന്ധപ്പെട്ട് ഐ.എൻ.ടി.യു.സി നേതൃത്വവുമായി കെ.പി.സി.സി  പ്രസിഡന്റ് കൂടിക്കാഴ്ച നടത്തും. 

കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരൻ ഐ.ൻ.ടി.യു.സി പ്രിസഡന്റ് ആർ. ചന്ദ്രശേഖരനുമായി കൂടിക്കാഴ്ച നടത്തി വിവാദം അവസാനിപ്പിക്കാനാണ് ശ്രമിക്കുന്നത്. വിവാദങ്ങൾ പാർട്ടിക്ക് ക്ഷീണമുണ്ടാക്കുന്നുണ്ടെന്ന് ഐ.എൻ.ടി.യു.സി നേതൃത്വത്തെ ബോധ്യപ്പെടുത്തും. 

ഐ.എൻ.ടി.യു.സി കോൺഗ്രസിന്റെ പോഷക സംഘടനയല്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞിരുന്നു. ഇതാണ് ഐ.എൻ.ടി.യു.സി പ്രകോപിപ്പിച്ചത്. ഐ.എൻ.ടി.യു.സി പരസ്യമായി വി.ഡി സതീശനെതിരെ രംഗത്തെത്തുകയും പ്രകടനങ്ങളടക്കം നടത്തുകയും ചെയ്തിരുന്നു. ഇന്ന് ഉച്ചക്ക് ​ഐ.എൻ.ടി.യു.സി വാർത്താ സമ്മേളനം വിളിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തിലാണ് മഞ്ഞുരുക്കത്തിന് ​കെ.പി.സി.സി നേതൃത്വം നേരിട്ട് ഇടപെടുന്നത്.  

 

Tags:    
News Summary - KPCC intervenes for ceasefire between INTUC and Satheesan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.