കെ.പി.സി.സിയു​െട പ്രതിഷേധം തൻഖയെയും ഹൈകമാൻഡിനെയും അറിയിച്ചിട്ടുണ്ടെന്ന്​ എം.എം.ഹസൻ

തിരുവനന്തപുരം: കോൺഗ്രസ്​ എം.പിയായ വിവേക്​ തൻഖ തോമസ്​ ചാണ്ടിക്ക്​ വേണ്ടി കോടതിയിൽ ഹാജരാകുന്നതിൽ കെ.പി.സി.സിക്കുള്ള ശക്​തമായ പ്രതിഷേധം ഹൈകമാൻഡി​െന അറിയിച്ചിട്ടുണ്ടെന്ന്​ എം.എം.ഹസൻ. തൻഖയെയും പ്രതിഷേധം അറിയിച്ചിട്ടുണ്ട്​. ഇങ്ങനെ പല സംസ്​ഥാനങ്ങളിലും കോടതിയിൽ പോകേണ്ടി വരുന്ന പല കേസുകളുമുണ്ടാകും.  അതും രാഷ്​ട്രീയ നിലപാടും തമ്മിൽ ബന്ധമില്ലെന്നും എം.പിമാരും നേതാക്കളും ഇത്തരം കാര്യങ്ങളിൽ സ്വയം മര്യാദ കാണിക്കുകയാണ്​ വേണ്ടതെന്നും ഹസൻ പറഞ്ഞു. 

നേതാക്കൾ ഇത്തരത്തിൽ കേസുകളിൽ ഹാജരാകുന്നത്​ ഇനി​െയങ്കിലും തടയണ​െമന്ന്​ ഹൈകമാൻഡിനോട്​ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇതുമൂലം കോൺഗ്രസിൽ ​പ്രതിസന്ധിയില്ലെന്നും ഹസൻ കൂട്ടിച്ചേർത്തു. 

Tags:    
News Summary - KPCC Inform Its Prolem to High Command - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.