Posted On
date_range Updated On
date_range കോൺഗ്രസിന്‍റെ കോവിഡ് കൺട്രോൾ റൂം പ്രവർത്തനം തുടങ്ങി; ഡോ.എസ്.എസ് ലാൽ നേതൃത്വം നൽകും
തിരുവനന്തപുരം: കെ.പി.സി.സിയുടെ നേതൃത്വത്തിൽ കോവിഡ് കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചു. ലോകാരോഗ്യ സംഘടനയിൽ പ്രവർത്തിച്ച പൊതുജനാരോഗ്യ വിദഗ്ധൻ ഡോ.എസ്.എസ് ലാലാണ് കൺട്രോൾ റൂമിന് നേതൃത്വം നൽകുന്നത്. സംസ്ഥാന ആരോഗ്യവകുപ്പിലും ഐക്യരാഷ്ട്രസഭയിലുമായി ദീർഘകാലം അനുഭവ സമ്പത്തുള്ള ലാൽ കഴക്കൂട്ടത്ത് യു.ഡി.എഫ് സ്ഥാനാർഥിയായി മത്സരിച്ചിരുന്നു.
കോവിഡ് കൺട്രോൾ റൂം ഇന്ന് കെ.പി.സി.സി ആസ്ഥാനത്ത് മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം െചയ്തിരുന്നു. കോവിഡ് ദുരന്തത്തെ രാഷ്ട്രീയമായി നോക്കിക്കാണാൻ കോൺഗ്രസ് ആഗ്രഹിക്കുന്നില്ലെന്നും പ്രതിേരാധ പ്രവർത്തനങ്ങൾക്ക് മുൻകൈയ്യെടുക്കുമെന്നും മുല്ലപ്പള്ളി പറഞ്ഞിരുന്നു. കൺട്രോൾ റൂം ആരോഗ്യവകുപ്പിന് കൂടുതൽ സഹായം ചെയ്യാൻ വേണ്ടിയാണെന്ന് എസ്.എസ് ലാൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.