തിരുവനന്തപുരം: രാജ്യത്ത് ഫാഷിസ്റ്റ് ശക്തികൾ അധികാരത്തിൽ വരുന്നതൊന്നും കോൺഗ്രസിന് പ്രശ്നമല്ലെന്നും ആര് കെ.പി.സി.സി പ്രസിഡൻറാകുമെന്ന കാര്യത്തിലാണ് തർക്കമെന്നും ആർ.എസ്.പി ജനറൽ സെക്രട്ടറി ടി.ജെ. ചന്ദ്രചൂഡൻ. കേരള കൺസ്ട്രക്ഷൻ ലേബർ യൂനിയൻ (യു.ടി.യു.സി) സംസ്ഥാന സമ്മേളനം ടി.കെ സ്മാരക ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അേദ്ദഹം. രാജ്യം ഏറെക്കാലം ഭരിച്ച കോൺഗ്രസ് യു.പിയിൽ തുച്ഛം സീറ്റുമായി പിന്തള്ളപ്പെട്ടു. അതു കിട്ടിയതുതന്നെ അഖിലേഷുമായി ചേർന്നു നിന്നതുകൊണ്ടാണ്. ഫാഷിസത്തിനെതിരെ മതേതര ജനകീയ മുന്നേറ്റങ്ങൾക്ക് നേതൃത്വം കൊടുേക്കണ്ട നേതാക്കൾ വിദേശത്ത് വിശ്രമിക്കുകയും ചികിത്സക്ക് പോവുകയുമാണ്.
രാജ്യത്ത് മഹാവിപത്ത് നടക്കുേമ്പാൾ അഭിപ്രായവ്യത്യാസങ്ങളാൽ പരസ്പരം ഒറ്റപ്പെട്ട് മാറി നിൽക്കുകയാണ്. ആർ.എസ്.പിയും പല കാരണങ്ങളാൽ ഒറ്റെപ്പട്ട് നിർത്തപ്പെട്ടിരിക്കുന്നു. ഫാഷിസത്തിനെതിരെ പ്രതിരോധങ്ങൾ ഉയർന്നു വരണം. തമ്മിൽ തർക്കം മൂലം കോൺഗ്രസിന് അതിനു നേരമില്ല. ഇൗ സാഹചര്യത്തിൽ ഇടതുപക്ഷം മുന്നോട്ടുവരുകയും നേതൃത്വം കൊടുക്കുകയും വേണം. എസ്. സത്യപാലൻ, എസ്. സ്റ്റാലിൻ, ചന്ദനപ്പള്ളി കരുണാകരൻ, കെ.എസ്. സനൽകുമാർ, കെ. ചന്ദ്രബാബു, എസ്. ഷാജി എന്നിവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.