ഗവർണറുടെ നടപടി പദവിക്ക്​ യോജിക്കാത്തത്​ -കെ.പി.എ മജീദ്​

കോഴിക്കോട്​: പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട്​ ഗവർണറുടെ നിലപാട്​ അദ്ദേഹത്തി​​​െൻറ പദവിക്ക്​ യോജിക്കുന്നതല്ലെന്ന്​ മുസ്​ലിം ലീഗ്​ സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ മജീദ്​. കേരളത്തിലെ ന്യൂനപക്ഷങ്ങൾക്കിടയിൽ സ്വാധീനം വർധിപ്പിക്കുന്നതിനാണ്​ ആരിഫ് മുഹമ്മദ്​​ ഖാനെ ഗവർണറായി നിയമിച്ചതെന്ന്​ ആക്ഷേപമുണ്ടായിരുന്നു. ഇത്​ ശരിവെക്കുന്ന തരത്തിലാണ്​ ഗവർണറുടെ ഇപ്പോഴത്തെ നടപടികളെന്നും അദ്ദേഹം വിമർശിച്ചു.

മഹാത്​മ ഗാന്ധിയും ജവഹർലാൽ നെഹ്റുവും പറഞ്ഞ വാക്കാണ് പൗരത്വ ഭേദഗതി നിയമത്തിലൂടെ പാലിച്ചതെന്ന് ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമാക്കിയിരുന്നു. 1985ലും 2003ലും ആണ് പൗരത്വ നിയമത്തിന് അടിസ്ഥാന രൂപമുണ്ടായത്. കേന്ദ്ര സർക്കാർ അതിന് നിയമപരമായ ഘടന നൽകുകയാണ് ചെയ്തതെന്നും ഗവർണർ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

Tags:    
News Summary - K.P.A Majeed on CAA-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.