കോഴിക്കോട്: ജില്ലയിൽ ആറുപേർക്ക് മിന്നലേറ്റു, ഒരാൾ മരിച്ചു. കൂടരഞ്ഞി കൂമ്പാറ മുണ്ടുമല ഇളംപുള്ളിയിൽ ജെയ്സണാണ് മരിച്ചത്. കൂമ്പാറയിൽ രണ്ടുപേർക്കും താമരശ്ശേരിയിൽ നാലുപേർക്കുമാണ് മിന്നലേറ്റത്. ഇന്ന് വൈകീട്ട് 5 മണിക്ക് ശേഷമാണ് സംഭവം.
വൈകീട്ട് ജില്ലയിൽ കനത്ത മഴയാണ് അനുഭവപ്പെട്ടത്. ഇടിമിന്നലും ഉണ്ടായിരുന്നു. മുണ്ടുമലയിലെ തന്റെ കോഴിഫാമിൽ പോയപ്പോഴാണ് ജെയ്സണ് മിന്നലേറ്റത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. താമരശ്ശേരിയിൽ മിന്നലേറ്റ നാലുപേരും അപകടനില തരണം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.