നിധി​െൻറ മൃതദേഹം സംസ്​കരിച്ചു

കോഴിക്കോട്​: ഷാർജയിൽ മരിച്ച നിധി​ൻ ചന്ദ്ര​​െൻറ മൃതദേഹം സംസ്​കരിച്ചു. രാവിലെ നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ മൃതദേഹം ​േ​പരാ​മ്പ്രയിലെ വീട്ടിലെത്തിച്ചാണ്​ ഉച്ചകഴിഞ്ഞ്​ സംസ്​കരിച്ചത്​. കോവിഡ്​ മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു സംസ്​കാരം. നിരവധി പേർ നിധിനെ കാണാനായി പേരാ​മ്പ്രയിലെ വീട്ടിലെത്തിയിരുന്നു. 

കോഴിക്കോട്​ മിംസ്​ ആശുപത്രിയിൽ എത്തിച്ച്​ ഭാര്യ ആതിരയെ കാണിച്ചശേഷമാണ്​ പേ​രാ​മ്പ്രയിലെ വീട്ടിലേക്ക്​ നിധി​​െൻറ മൃതദേഹം കൊണ്ടുപോയത്​. ആശുപത്രി പരിസരവും സാക്ഷ്യം വഹിച്ചത്​ ഹൃദയം നുറുങ്ങുന്ന നിമിഷങ്ങളായിരുന്നു. സുരക്ഷ വസ്​ത്രങ്ങൾ ധരിച്ച്​ വീൽചെയറിലിരുന്നാണ്​ ആതിര നിധിനെ  അവസാനമായി കണ്ടത്​. 

തിങ്കളാഴ്​ചയാണ്​ നിധിനെ ഷാർജയിലെ താമസസ്​ഥലത്ത്​ മരിച്ചനിലയിൽ കണ്ടത്​. ഉറക്കത്തിനിടെയുണ്ടായ ഹൃദയാഘാതമായിരുന്നു മരണകാരണം. ബുധനാഴ്​ച രാവ​ിലെ 5.45ഓടെ എയർ അറേബ്യയുടെ പ്രത്യേക വിമാനത്തിലാണ്​ മൃതദേഹം നെടുമ്പാശേരിയിൽ എത്തിച്ചത്​. 

Tags:    
News Summary - Kozhikode Nithin Funeral -Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.