മുക്കം: കോഴിക്കോട് എരഞ്ഞിമാവിൽ ഗെയിൽ വാതക പദ്ധതിയുമായി ബന്ധപ്പെട്ട് നടന്ന സമരത്തിലെ പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് മൂന്ന് പഞ്ചായത്തുകളിൽ നാളെ യു.ഡി.എഫ് ഹർത്താൽ. കാരശ്ശേരി, കൊടിയത്തൂർ, കീഴുപറമ്പ് പഞ്ചായത്തുകളിലാണ് യു.ഡി.എഫ് ഹർത്താൽ പ്രഖ്യാപിച്ചത്.
ഇന്ന് രാവിലെ എരഞ്ഞിമാവ് ഗെയിൽ പദ്ധതി പ്രദേശത്ത് പൊലീസും സമരക്കാരും ഏറ്റുമുട്ടിയിരുന്നു. സമരക്കാർക്ക് നേരെ പൊലീസ് ലാത്തിവീശി. പദ്ധതി പ്രദേശത്തെ വീടുകളിൽ കയറി വാഹനങ്ങൾ തകർക്കുകയും സ്ത്രീകളെയും കുട്ടികളേയും മർദ്ദിക്കുകയും ചെയ്തതായി നാട്ടുകാർ പറഞ്ഞു. സമരപ്പന്തലും കൊടിയും പൊലീസ് പൂർണ്ണമായും തകർത്തു.
ഗെയിലിെൻറ ജെ.സി.ബിയും വാഹനങ്ങളും സമരക്കാർ തകർത്തതോടെയാണ് സംഘർഷം ഉടലെടുത്തത്. തുടർന്ന് സ്ഥലെത്തത്തിയ പൊലീസ് സമരക്കാരെ വിരട്ടിയോടിച്ചു. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പൊലീസ് പലതവണ ഗ്രനേഡ് പ്രയോഗിച്ചു. നിരവധി പേർക്ക് പരിക്കേറ്റതായി സമരക്കാർ ആരോപിച്ചു. സമരക്കാരെയും നിരപരാധികളെയും പൊലീസ് അറസ്റ്റ് ചെയ്തുകൊണ്ടുപോയതായും നാട്ടുകാർ ആരോപിക്കുന്നു. അതേസമയം, ജെ.സി.ബിയും ജനറേറ്ററുമുൾപ്പടെയുള്ളവ പൊലീസ് നശിപ്പിച്ചതായി ആരോപണമുണ്ട്. നാട്ടുകാരോട് പിരിഞ്ഞുപോകാൻ പൊലീസ് ആവശ്യപ്പെട്ടെങ്കിലും പിരിഞ്ഞുപോകാത്തതിനാലാണ് കണ്ണീർവാതകം പ്രയോഗിച്ചത്. 60ഒാളം പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
സമരം അതിർത്തി ഗ്രാമാമയ വാലില്ലാപ്പുഴയിലേക്കും വ്യാപിച്ചിട്ടുണ്ട്. കെ.എസ്.ആർ.ടി.സി ബസിെൻറ ചില്ല് സമരക്കാർ എറിഞ്ഞുടച്ചു. പൊലീസിനു നേരെയും കല്ലേറുണ്ടായി. എരഞ്ഞിമാവിനടുത്ത് കല്ലായിയിൽ സമരാനുകൂലികൾ ഏറെനേരം ഗതാഗതം തടസ്സപ്പെടുത്തി. പ്രദേശത്ത് സംഘർഷാവസ്ഥ തുടരുകയാണ്. അതേസമയം, പൊലീസ് സംരക്ഷണയിൽ ഗെയിലിെൻറ പ്രവർത്തനം തുടരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.