Representational Image
കോഴിക്കോട്: ചത്ത കോഴികളെ വൻതോതിൽ സൂക്ഷിച്ച കോഴിക്കട പൂട്ടിച്ചു. കോഴിക്കോട് നഗരത്തിൽ ചക്കോരത്തുകുളത്തെ കെ.കെ.എച്ച് ചിക്കൻ എന്ന കടയിലാണ് സംഭവം. നിരവധി പെട്ടികളിലായി ഇവിടെ ചത്ത കോഴികളെ സൂക്ഷിച്ചിരുന്നു.
കടയിൽ നിന്നുള്ള ദുർഗന്ധം അസഹനീയമായതോടെ നാട്ടുകാർ ആരോഗ്യ വിഭാഗത്തിൽ വിവരമറിയിക്കുകയായിരുന്നു. അധികൃതരെത്തിയപ്പോൾ കട പൂട്ടിയ നിലയിലായിരുന്നു. പിന്നീട് തുറപ്പിച്ച് പരിശോധിച്ചപ്പോഴാണ് വൻതോതിൽ ചത്ത കോഴികളെ സൂക്ഷിച്ചത് കണ്ടെത്തിയത്. തുടർന്ന് കട പൂട്ടിക്കുകയായിരുന്നു.
കട ലൈസൻസ് ഇല്ലാതെയാണ് പ്രവർത്തിക്കുന്നതെന്ന് നാട്ടുകാർ ആരോപിച്ചു. മുമ്പും ചത്ത കോഴികളെ വിറ്റതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കടയുടമകൾ നേരിട്ടതായും നാട്ടുകാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.