വൈദികനെ രക്ഷിക്കാന്‍ ഗൂഢാലോചന നടത്തിയ ആറുപേര്‍ക്കെതിരെ കേസ്


കൊട്ടിയൂര്‍ (കണ്ണൂര്‍): പള്ളിമുറിയില്‍  പ്ളസ്വണ്‍ വിദ്യാര്‍ഥിനിയെ  പീഡിപ്പിച്ച  സംഭവത്തില്‍ പ്രതിയായ വൈദികനെ  രക്ഷിക്കാന്‍ ഗൂഢാലോചന നടത്തിയ ആറുപേര്‍ക്കെതിരെ കേളകം പൊലീസ് കേസെടുത്തു.  കേസില്‍ റിമാന്‍ഡിലുള്ള വൈദികന്‍ റോബിന്‍ വടക്കഞ്ചേരിയെ രക്ഷിക്കുന്നതിന് മന$പൂര്‍വം ഗൂഢാലോചന നടത്തിയതായി അന്വേഷണസംഘം കണ്ടത്തെിയ കൂത്തുപറമ്പിലെ സ്വകാര്യ ആശുപത്രിയിലെ അഡ്മിനിസ്ട്രേറ്റര്‍, ഡോക്ടര്‍, പീഡനത്തിനിരയായ പെണ്‍കുട്ടി പ്രസവിച്ച കുഞ്ഞിനെ എത്തിച്ച വൈത്തിരിയിലെ ദത്തെടുക്കല്‍ കേന്ദ്രത്തിന്‍െറ മേധാവി, കൊട്ടിയൂര്‍ പള്ളിയിലെ സഹായിയായ സ്ത്രീ, രണ്ട് കന്യാസ്ത്രീകള്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.

കൂടാതെ വയനാട് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാനെതിരെ ജില്ല പൊലീസ് മേധാവിക്ക് റിപ്പോര്‍ട്ട് നല്‍കും. പ്രതികള്‍ക്കായി പൊലീസ് തിരച്ചില്‍ നടത്തിയെങ്കിലും ഇവര്‍ ഒളിവിലാണ്. പേരാവൂര്‍ സി.ഐ സി. സുനില്‍കുമാറിന്‍െറ  നേതൃത്വത്തിലുള്ള പ്രത്യേക സ്ക്വാഡ് കൂത്തുപറമ്പിലെ സ്വകാര്യ ആശുപത്രിയിലും വയനാട് വൈത്തിരിയിലെ അനാഥാലയത്തിലും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ഓഫിസിലുമത്തെി കഴിഞ്ഞദിവസം രേഖകള്‍ പരിശോധിച്ച ശേഷമാണ് കേസെടുത്തത്.  

അതേസമയം, സി.ഐ സി. സുനില്‍കുമാറിന്‍െറ നേതൃത്വത്തിലുള്ള  സംഘം വെള്ളിയാഴ്ച  വൈകുന്നേരം കണ്ണൂര്‍ ജില്ല പൊലീസ് മേധാവി ശിവ വിക്രവുമായി കൂടിക്കാഴ്ച നടത്തി.  അന്വേഷണം പുരോഗമിക്കുന്നതായും കുറ്റക്കാര്‍ക്കെതിരെ ശക്തമായ നിയമനടപടികളെടുക്കുമെന്നും സി.ഐ സി. സുനില്‍കുമാര്‍ പറഞ്ഞു. എസ്.ഐമാരായ പി.കെ. ദാസ്, ടി.വി. പ്രതീഷ്, കെ.എം.ജോണ്‍, കെ.വി. ശിവദാസന്‍ തുടങ്ങിയവര്‍ അന്വേഷണസംഘത്തിലുണ്ട്.ജില്ല പൊലീസ് മേധാവി ശിവ വിക്രം, ഇരിട്ടി ഡിവൈ.എസ്.പി പ്രതീഷ് തോട്ടത്തില്‍ എന്നിവരുടെ മേല്‍നോട്ടത്തിലാണ് അന്വേഷണം നടക്കുന്നത്. കേസില്‍ റിമാന്‍ഡിലുള്ള വൈദികന്‍ റോബിന്‍ വടക്കഞ്ചേരിയെ കസ്റ്റഡിയില്‍ വാങ്ങാനും പൊലീസ്  അടുത്തദിവസം കോടതിയെ സമീപിക്കുമെന്നാണ് സൂചന.

Tags:    
News Summary - kottiyur rape case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.