കൊട്ടിയൂർ പീഡനം: ഫാ. റോബിന്‍റെ ജാമ്യഹരജി ഹൈകോടതി തള്ളി

െകാച്ചി: കൊട്ടിയൂർ പീഡനക്കേസ്​ മുഖ്യപ്രതി ഫാ. റോബിൻ വടക്കു‍ഞ്ചേരിയുടെ ജാമ്യഹരജി ഹൈകോടതി തള്ളി. കൊട്ടിയൂരിൽ 16കാരിയായ പ്ലസ് വൺ വിദ്യാർ‍ഥിനി പ്രസവിച്ച സംഭവത്തിൽ ഫെബ്രുവരി 17നാണ് നീണ്ടുനോക്കി പള്ളിവികാരിയായിരുന്ന റോബിൻ വടക്കുഞ്ചേരിക്കെതിരെ കേസെടുത്തത്. പെൺകുട്ടിയുടെ അമ്മ നൽകിയ പരാതി പ്രകാരമായിരുന്നു കേസ്. ‌തുടർന്ന്, ഇയാളെ അറസ്​റ്റ്​ ചെയ്തു. തലശ്ശേരി അഡീഷനൽ ജില്ല സെഷൻസ് കോടതിയിൽ രണ്ടുതവണ നൽകിയ ജാമ്യഹരജിയും തള്ളിയതിനെത്തുടർന്നാണ്​ ഹൈകോടതിയെ സമീപിച്ചത്​. അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം കോടതിയിൽ സമർപ്പിച്ച സാഹചര്യത്തിൽ തുടർ കസ്​റ്റഡി ആവശ്യമില്ലെന്നായിരുന്നു ജാമ്യഹരജിയിലെ വാദം.

എന്നാൽ, പുരോഹിതൻ എന്ന നിലയിൽ അനു​യായികൾ അർപ്പിച്ച വിശ്വാസ്യതയാണ്​ ഹരജിക്കാരൻ ഇല്ലാതാക്കിയതെന്ന്​ സീനിയർ ഗവ. പ്ലീഡർ അഭിപ്രായപ്പെട്ടു. ഇൗ ഘട്ടത്തിൽ ജാമ്യം അനുവദിച്ചാൽ ഒളിവിൽ പോകാൻ സാധ്യതയുണ്ട്​. പെൺകുട്ടിയെ സ്വാധീനിക്കാനും ശ്രമിക്കും. കോടതിയിൽ പെൺകുട്ടിയുടെ മൊഴി രേഖപ്പെട​ുത്താൻ ​േപ്രാസിക്യൂഷൻ അപേക്ഷ നൽകിയിരിക്കുകയാണ്​. ഇൗ സാഹചര്യത്തിൽ ഹരജിക്കാരൻ ജാമ്യത്തിൽ പു​റത്തുണ്ടാകുന്നത്​ കേസ്​ നടപടിക​െള ബാധിക്കുമെന്നും സർക്കാർ അഭിഭാഷകൻ വ്യക്​തമാക്കി. ഇൗ വാദങ്ങൾ അംഗീകരിച്ച കോടതി തുടർന്ന്​ ജാമ്യഹരജി തള്ളുകയായിരുന്നു.

Tags:    
News Summary - kottiyoor rape case fr. robin vadakkumchery

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.