കോട്ടയം മെ​ഡി​.കോ​ള​ജ് തീപിടിത്തം: പുനർനിർമാണം സുരക്ഷാ പരിശോധനക്കുശേഷം മതിയെന്ന് അധികൃതർ

ഗാ​ന്ധി​ന​ഗ​ർ: മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യു​ടെ നി​ർ​മാ​ണ​ത്തി​ലി​രു​ന്ന കെ​ട്ടി​ട​ത്തി​ന് തീ​പി​ടി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ തു​ട​ർ​നി​ർ​മാ​ണം സു​ര​ക്ഷാ പ​രി​ശോ​ധ​ന​ക്ക്​ ശേ​ഷ​മേ ന​ട​ത്താ​വൂ​യെ​ന്ന്​ ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ. ഇ​തു സം​ബ​ന്ധി​ച്ച് പ്രി​ൻ​സി​പ്പ​ൽ ഡോ. ​എ​സ്. ശ​ങ്ക​ർ ബ​ന്ധ​പ്പെ​ട്ട​വ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യ​താ​യി വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​വ​ർ​ഗീ​സ് പു​ന്നൂ​സ് പ​റ​ഞ്ഞു.

ഒ​രു പ​രി​ശോ​ധ​ന​യും ന​ട​ത്താ​തെ ബു​ധ​നാ​ഴ്ച കെ​ട്ടി​ട നി​ർ​മാ​ണം പു​ന​രാ​രം​ഭി​ച്ച വി​വ​രം മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ ചൂ​ണ്ടി​ക്കാ​ണി​ച്ച​പ്പോ​ഴാ​ണ് അ​ധി​കൃ​ത​രു​ടെ പ്ര​തി​ക​ര​ണം. ബ​ഹു​നി​ല കെ​ട്ടി​ട​ങ്ങ​ൾ നി​ർ​മി​ക്കു​മ്പോ​ൾ പാ​ലി​ക്കേ​ണ്ട ച​ട്ട​ങ്ങ​ളും പാ​ലി​ച്ചി​ട്ടി​ല്ല. തി​ങ്ക​ളാ​ഴ്ച ഉ​ച്ച​ക്ക്​ 12നാ​ണ് മെ​ഡി​ക്ക​ൽ കോ​ള​ജ് മെ​ഡി​സി​ൻ വാ​ർ​ഡി​നോ​ട് ചേ​ർ​ന്ന് ജ​ന​റ​ൽ സ​ർ​ജ​റി വാ​ർ​ഡി​നാ​യി നി​ർ​മി​ച്ചു കൊ​ണ്ടി​രി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ന് തീ​പി​ടി​ച്ച​ത്.

ചൊ​വ്വാ​ഴ്ച ത​ന്നെ തീ​പി​ടി​ച്ച സാ​ധ​ന​ങ്ങ​ൾ കെ​ട്ടി​ട​ത്തി​ൽ​നി​ന്ന്​ മാ​റ്റി​യി​രു​ന്നു. തു​ട​ർ​ന്ന് ബു​ധ​നാ​ഴ്ച പു​ന​ർ​നി​ർ​മാ​ണം ആ​രം​ഭി​ക്കു​ക​യും ചെ​യ്തു. തീ​പി​ടി​ത്തം ഉ​ണ്ടാ​യി മൂ​ന്നാം ദി​വ​സ​മാ​ണ് പൊ​ലീ​സി​ന്റെ മൊ​ബൈ​ൽ ഫോ​റ​ൻ​സി​ക് വി​ഭാ​ഗം അ​ന്വേ​ഷ​ണ​ത്തി​നെ​ത്തി​യ​ത്. അ​പ​ക​ടം സം​ബ​ന്ധി​ച്ച അ​ന്വേ​ഷ​ണം ന​ട​ത്താ​നും പ​രി​ശോ​ധ​ന ന​ട​ത്താ​നും ബ​ന്ധ​പ്പെ​ട്ട​വ​ർ എ​ത്തി​ച്ചേ​രാ​തി​രി​ക്കെ, കെ​ട്ടി​ടം പ​ണി പു​ന​രാ​രം​ഭി​ച്ച​തി​ൽ ആ​ക്ഷേ​പ​മു​യ​ർ​ന്നി​ട്ടു​ണ്ട്.

അഗ്നിബാധ പുറത്തുനിന്നുള്ള ഏജൻസി അന്വേഷിക്കും

മെഡിക്കൽ കോളജിൽ നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിലുണ്ടായ തീപിടിത്തം പുറത്തുനിന്നുള്ള ഏജൻസി അന്വേഷിക്കുമെന്ന് മന്ത്രി വി.എൻ. വാസവൻ. സംഭവ സ്ഥലം സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അഗ്നിബാധ കെട്ടിടത്തിന്‍റെ ബലക്ഷയത്തിന് കാരണമായതായി കരുതുന്നില്ല. പൊലീസും അഗ്നിരക്ഷാസേനയും നടത്തുന്ന പരിശോധനകൾക്ക് പുറമെ വിദഗ്ധർ അടങ്ങുന്ന മറ്റൊരു ഏജൻസിയെക്കൊണ്ട് അന്വേഷിപ്പിക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മെഡിക്കൽ കോളജ് ബസ്സ്റ്റാൻഡിൽനിന്ന് രോഗികൾക്ക് സുഗമമായി ആശുപത്രിയിലെത്താനുള്ള അണ്ടർ പാസേജിന്‍റെ നിർമാണത്തിന് നടപടി ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

Tags:    
News Summary - Kottayam Medical College fire: Reconstruction is enough after safety check - hospital officials

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.