Posted On
date_range Updated On
date_range സ്റ്റാഫ് അംഗത്തിന് കോവിഡ്; േകാട്ടയം കലക്ടർ ക്വാറൻറീനിൽ
കോട്ടയം: ഓഫിസ് സ്റ്റാഫ് അംഗത്തിന് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ കോട്ടയം കലക്ടർ ക്വാറൻറീനിൽ. കലകട്ർ എം. അഞ്ജനയും എ.ഡി.എമ്മുമാണ് ക്വാറൻറീനിൽ പോയത്. ഉന്നത ഉദ്യോഗസ്ഥരും ക്വാറൻറീനിൽ പോയതായാണ് വിവരം.
ജില്ലയിൽ സമ്പർക്കത്തിലൂടെ രോഗം ബാധിക്കുന്നവരുടെ എണ്ണത്തിൽ വൻവർധനയുണ്ടായിരുന്നു. കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച 51 പേരിൽ 41 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.
വ്യാഴാഴ്ച കോട്ടയം നഗര മധ്യത്തിലെ മാൾ ജീവനക്കാരനും കോവിഡ് സ്ഥിരീകരിച്ചു. പുല്ലരിക്കുന്ന് സ്വദേശിയായ ജീവനക്കാരനാണ് കോവിഡ് സ്ഥിരീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.