ജോളിയുടെ കാറിലുണ്ടായിരുന്നത് മാരക വിഷമായ സയനൈഡ്

കോഴിക്കോട്: കൂടത്തായി കൊപതാക കേസിൽ നിർണായക തെളിവുമായി അന്വേഷണ സംഘം. കേസിലെ പ്രതി ജോളിയുടെ കാറിലുണ്ടായിരുന്ന ത് മാരക വിഷമായ പൊട്ടാസ്യം സയനൈഡ് തന്നെയെന്ന് പരിശോധനയിൽ സ്ഥിരീകരിച്ചു. ഡി.ജി.പിയുടെ അടിയന്തര നിർദേശത്തെ തുടർന ്ന് കണ്ണൂർ ഫോറൻസിക് ലാബിലാണ് പരിശോധന നടത്തിയത്.

കാറിന്‍റെ രഹസ്യ അറയിലാണ് ജോളി പൊട്ടാസ്യം സ‍യനൈഡ് സൂക്ഷിച്ചിരുന്നത്. കാറിന്‍റെ ഡാഷ്ബോർഡിൽ എട്ട് പൊതികളിലായി ചെറിയ പേഴ്സിലാണ് സയനൈഡ് സൂക്ഷിച്ചിരുന്നത്. കഴിഞ്ഞ ബുധനാഴ്ചയാണ് കാറിൽ നിന്ന് സയനൈഡ് കണ്ടെടുത്തത്.

സിലിയെ കൊലപ്പെടുത്താൻ ഉപയോഗിച്ച സയനൈഡിന്‍റെ ബാക്കിയാണ് കാറിൽ നിന്ന് ലഭിച്ചതെന്നാണ് പൊലീസിന്‍റെ നിഗമനം.

Full View
Tags:    
News Summary - Koodathai Murder Case Jolly -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.