കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിൽ സിലി സെബാസ്റ്റ്യൻ മരിച്ച ദിവസം അവ സാനമായി ഭക്ഷണം നൽകിയത് ഒന്നാം പ്രതി ജോളി. ജോളിയുടെ വീട്ടിൽനിന്നാണ് അവസാനമായി സിലി ഭക്ഷണം കഴിച്ചതെന്നാണ് സിലിയുടെയും ഷാജുവിെൻറയും മകൻ അന്വേഷണസംഘത്തിന് മൊഴി നൽകിയത്.
ഗുളികയിൽ സയനൈഡ് പുരട്ടിയാണ് സിലിയെ െകാന്നതെന്നാണ് കേസ്. സിലി മരിച്ച ദിവസം ജോളിയുടെ ഓരോ നീക്കവും ദുരൂഹമായിരുന്നുെവന്ന് െപാലീസിന് വിവരം കിട്ടി. ബന്ധുവിെൻറ വിവാഹ സൽകാര ചടങ്ങിനിടെ താമരശ്ശേരിയിലെ ഹാളിൽവെച്ച് സിലി കഴിക്കുന്ന ഭക്ഷണത്തിൽ സയനൈഡ് ചേർത്തെന്ന് ജോളി നേരത്തേ ചോദ്യം ചെയ്യലിൽ പറഞ്ഞിരുന്നു. 2016 ജനുവരി 11ന് താമരശ്ശേരിയിൽ ബന്ധുവിെൻറ വിവാഹസൽക്കാര ചടങ്ങ് നടന്ന ദിവസമാണ് സിലി മരിച്ചത്.
അതേദിവസം പുലിക്കയത്തെ വീട്ടിലെത്തിയാണ് സിലിയെയും മകനെയും ജോളി കാറിൽ താമരശ്ശേരിക്ക് െകാണ്ടുവന്നത്. ജോളിയുടെ മകനും കാറിലുണ്ടായിരുന്നു. തനിക്ക് സ്കൂളിൽ ജോലിക്ക് പോകാനുള്ളതിനാൽ ജോളിയുടെ കാറിൽ േപായാൽ മതിയെന്ന് സിലിയോട് ഭർത്താവ് ഷാജു പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.