പത്തനംതിട്ട: ലോക്സഭ തെരെഞ്ഞടുപ്പിൽ കോന്നി മണ്ഡലത്തിൽ മൂന്നു മുന്നണിയും കാഴ്ച െവച്ചത് ഇഞ്ചോടിഞ്ച് പോരാട്ടം. 2721 വോട്ടിെൻറ മേൽക്കൈമാത്രമാണ് യു.ഡി.എഫിന് നേടാ നായത്. രണ്ടാം സ്ഥാനത്ത് എൽ.ഡി.എഫായിരുന്നു. മൂന്നാം സ്ഥാനത്തായിരുന്നു എൻ.ഡി.എയെങ ്കിലും എൽ.ഡി.എഫിനെക്കാൾ 440 വോട്ട് മാത്രമാണ് കുറഞ്ഞത്. നിയമസഭ തെരെഞ്ഞടുപ്പിൽ കോ ന്നിയുടെ മനസ്സ് മാറിമറിയുമെന്നാണ് സൂചന. ശബരിമല മുൻനിർത്തി എൻ.ഡി.എ സ്ഥാനാർഥി കെ. സുരേന്ദ്രൻ നടത്തിയ പ്രചാരണമാണ് ലോക്സഭ തെരെഞ്ഞടുപ്പിൽ എൽ.ഡി.എഫിനും യു.ഡി.എഫിനും ഒപ്പമെത്തുന്ന നിലയിലേക്ക് എൻ.ഡി.എയെ കൊണ്ടുവന്നത്.
23 വർഷം കോന്നിയുടെ എം.എൽ.എയായിരുന്ന അടൂർ പ്രകാശ് നടത്തിയ വികസന പ്രവർത്തനങ്ങൾ, ശബരിമല, എൽ.ഡി.എഫ് സർക്കാറിെൻറ നേട്ടങ്ങൾ എന്നിവയായിരിക്കും കോന്നിയിൽ വോട്ടർമാരെ സ്വാധീനിക്കുന്ന ഘടകങ്ങൾ. ശബരിമല വീണ്ടും ചർച്ചയാക്കാനാണ് ബി.ജെ.പി നീക്കം. ശബരിമല സജീവചർച്ചയായാലും ലോക്സഭ തെരെഞ്ഞടുപ്പിലെ പോലെ നേട്ടം നിയമസഭ തെരെഞ്ഞടുപ്പിൽ ൈകവരിക്കാനാവിെല്ലന്ന് ബി.െജ.പി നേതാക്കൾ സമ്മതിക്കുന്നുണ്ട്. ബി.െജ.പിയെ കൈയൊഴിയുന്നവർ തങ്ങൾക്കൊപ്പം നിലയുറപ്പിക്കുമെന്നാണ് യു.ഡി.എഫ് കണക്കുകൂട്ടൽ. യു.ഡി.എഫ് സ്ഥാനാർഥി അടൂർ പ്രകാശ് അല്ലെങ്കിൽ കോന്നിക്കാർ മാറിച്ചിന്തിക്കുമെന്ന പ്രതീക്ഷയാണ് എൽ.ഡി.എഫിന്. ആകെ 11 പഞ്ചായത്തുകളുള്ളതിൽ ആറിടത്ത് യു.ഡി.എഫിനും അഞ്ചിടത്ത് എൽ.ഡി.എഫിനുമാണ് ഭരണം.
ലോക്സഭ തെരഞ്ഞെടുപ്പിൽ സി.പി.എം ഭരിക്കുന്ന രണ്ട് പഞ്ചായത്തിൽ ബി.ജെ.പിയായിരുന്നു ഒന്നാമത്. ഒരു പഞ്ചായത്തിൽ രണ്ടാംസ്ഥാനത്തും ബി.ജെ.പി എത്തി.
സാമുദായിക താൽപര്യം വോട്ടർമാരെ സ്വാധീനിക്കുന്ന മുഖ്യഘടകമാണ്. എസ്.എൻ.ഡി.പി വിഭാഗമാണ് വലിയ സമുദായം. രണ്ടാംസ്ഥാനത്ത് എൻ.എസ്.എസും മൂന്നാം സ്ഥാനത്ത് ക്രിസ്ത്യൻ വിഭാഗങ്ങളുമാണ്. 10,000ത്തോളമാണ് മുസ്ലിം ജനസംഖ്യ. ശബരിമലയോട് തൊട്ടുകിടക്കുന്ന മണ്ഡലമാണ് കോന്നി. എസ്.എൻ.ഡി.പി, ക്രിസ്ത്യൻ സഭകൾ എന്നിവരുടെ പിന്തുണക്ക് ആശ്രയിച്ചാണ് എൽ.ഡി.എഫിെൻറ നേട്ടം വിലയിരുത്താനാവുക. ലോക്സഭ തെരെഞ്ഞടുപ്പിൽ കോന്നിയിലെ എസ്.എൻ.ഡി.പി പ്രവർത്തകർ കെ. സുരേന്ദ്രനൊപ്പമായിരുന്നു. മൂന്ന് മുന്നണിയുടെയും സ്ഥാനാർഥികളാരെന്ന് വ്യക്തമായാലെ സമുദായ സംഘടനകളുടെ പിന്തുണ ആർക്കെന്ന് അറിയാനാകൂ. ലോക്സഭ തെരഞ്ഞെടുപ്പിലേക്കാൾ 4200ഓളം വോട്ടർമാർ ഇത്തവണ പുതുതായുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.