കൊല്ലം: കലക്ടറേറ്റിലെ ദുരന്ത നിവാരണ അതോറിറ്റിയുടെ വാട്സാപ് നമ്പരിലേക്ക് പാകിസ്താനിൽ നിന്നെന്ന് സംശയിക്കുന്ന ഭീഷണി സന്ദേശം. കാശ്മീരിൽ നിന്ന് ഇന്ത്യൻ സൈന്യം പിന്മാറണമെന്നാവശ്യപ്പെട്ടാണ് സന്ദേശമയച്ചിട്ടുള്ളത്. പ്രധാനമന്ത്രി, ഹെഡ് ക്വാർേട്ടഴ്സ്, ബി.െജ.പി, ആർ.എസ്.എസ് നേതാക്കൾ എന്നിവർക്കെതിരെയാണ് സന്ദേശത്തിലെ ഭീഷണി.
ഹിന്ദിവാക്കുകൾ ഇംഗ്ലീഷിൽ ൈടപ്പ് ചെയ്ത ടെക്സ്റ്റ് മെസേജിെൻറ രൂപത്തിൽ ചൊവ്വാഴ്ച രാത്രി 10.12 നാണ് സംഭവം ദുരന്ത നിവാരണ അതോറിറ്റി ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽ പെട്ടത്. സംഭവത്തിൽ ഭീഷണി, െഎ.ടി ആക്ട് എന്നിവ പ്രകാരം കൊല്ലം വെസ്റ്റ് പൊലീസ് േകസ് രജിസ്റ്റർ ചെയ്തു. പ്ലസ് ഒമ്പത്-രണ്ട് വെച്ച് തുടങ്ങുന്ന നമ്പരായതിനാൽ പാകിസ്താനിൽ നിന്നായിരിക്കാൻ സാധ്യതയുണ്ടെന്നും ഇക്കാര്യത്തിൽ കൂടുതൽ അന്വേഷണം േവണമെന്നും പൊലീസ് പറഞ്ഞു. വെസ്റ്റ് സി.െഎ ആർ. രമേശിനാണ് അന്വേഷണ ചുമതല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.