ചലച്ചിത്ര നടിയെ ആക്രമിച്ചത് ഒറ്റപ്പെട്ട സംഭവം -കോടിയേരി

തിരുവനന്തപുരം: പ്രമുഖ ചലച്ചിത്ര നടിക്ക് നേരെ നടന്ന ആക്രമണം ഒറ്റപ്പെട്ട സംഭവമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഇതുകൊണ്ടു മാത്രം സംസ്ഥാനത്തെ ക്രമസമാധാനനില തകർന്നുവെന്ന് പറയാനാകില്ല. കഴിഞ്ഞ അഞ്ച് വർഷത്തേക്കാൾ മെച്ചപ്പെട്ട ക്രമസമാധാനനിലയാണ് ഇപ്പോൾ കേരളത്തിലുള്ളത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സംസ്ഥാന സർക്കാറിനെ പഴിക്കുന്നത് ഉമ്മൻചാണ്ടിയെക്കാൾ മികച്ച നേതാവാണ് താനെന്ന് വരുത്തിതീർക്കാനാണെന്നും കോടിയേരി മാധ്യമങ്ങളോട് പറഞ്ഞു.

പുതിയ ചിത്രത്തിന്‍െറ ജോലികള്‍ക്ക് തൃശൂരില്‍നിന്ന് കൊച്ചിയിലേക്കുള്ള യാത്രക്കിടെ വെള്ളിയാഴ്ച രാത്രി ഒമ്പതരയോടെയാണ് ചലച്ചിത്ര നടിക്ക് നേരെ ആക്രമണമുണ്ടായത്. ദേശീയപാതയില്‍ നെടുമ്പാശ്ശേരി വിമാനത്താവള ജങ്ഷന്‍ കഴിഞ്ഞ് പുറയാര്‍ ഭാഗത്തുവെച്ച് ആക്രമികള്‍ എത്തിയ ട്രാവലര്‍ നടി സഞ്ചരിച്ച ഒൗഡി കാറിനുകുറുകെ ഇട്ടശേഷം ഇതില്‍നിന്ന് രണ്ടുപേര്‍ നടിയുടെ വാഹനത്തില്‍ കയറുകയായിരുന്നു. ഇതിന് തൊട്ടുമുമ്പായി ട്രാവലര്‍ നടിയുടെ വാഹനത്തില്‍ ചെറുതായി ഇടിപ്പിക്കുകയും ചെയ്തിരുന്നു.

ആക്രമിസംഘം രണ്ടു മണിക്കൂറോളം പല വഴികളിലൂടെ വാഹനത്തില്‍ ചുറ്റിക്കറങ്ങി നടിയെ ഉപദ്രവിച്ചതായാണ് പരാതി. പാലാരിവട്ടത്ത് എത്തുന്നതുവരെ വാഹനം ദേശീയപാതയില്‍നിന്ന് ആളൊഴിഞ്ഞ ഉള്‍റോഡുകളിലേക്ക് മാറ്റിയിട്ട് ഉപദ്രവിക്കുകയായിരുന്നു. വാഹനം കാക്കനാട് ഭാഗത്ത് നടനും സംവിധായകനുമായ ലാലിന്‍െറ വീടിനു സമീപം നിര്‍ത്തിയ ശേഷം അര്‍ധരാത്രിയോടെ പ്രതികള്‍ കടന്നുകളയുകയായിരുന്നു.

Tags:    
News Summary - kodiyeri react film actress attack case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.