കർമസമിതിക്ക്​ അമൃതാനന്ദമയി പിന്തുണ കൊടുക്കുന്നതി​െൻറ യുക്തി ചർച്ച ചെയ്യണം -കോടിയേരി

തിരുവനന്തപുരം: ശബരിമല കർമസമിതിയുടെ പരിപാടിയിൽ അമൃതാനന്ദമയി പ​െങ്കടുത്തതിന്​ എതിരെ സി.പി.എം. കർമസമിതി ഉന്നയ ിക്കുന്ന ന്യായത്തിന്​ അമൃതാനന്ദമയി പിന്തു​ണ കൊടുക്കുന്നതി​​​​​െൻറ യുക്തി സമൂഹം ചർച്ച ചെയ്യണമെന്ന്​ സി.പി.എ ം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്​ണൻ പറഞ്ഞു. കർമസമിതി പ്രവർത്തനങ്ങൾക്ക്​ എൻ.എസ്​.എസ്​ നേതൃത്വം പിന്തുണ കൊടുക്കുന്നത്​ ഒരു രാഷ്​ട്രീയ കൂട്ടുകെട്ട്​ വളർന്നുവരുന്നതി​​​​​െൻറ തെളിവാണെന്നും അദ്ദേഹം ആരോപിച്ചു. ഇ.എം.എസ്​ അക്കാദമി സംഘടിപ്പിച്ച ‘കേരള സമൂഹത്തി​​​​​െൻറ വലതുപക്ഷവത്​കരണം’ എന്ന ശിൽപശാലയിൽ സംസാരിക്കവേയാണ്​ കോടിയേരിയുടെ വിമർശനം.

രാഷ്​ട്രീയ കൂട്ടുകെട്ട്​ വളർന്നുവരുന്നതി​​​​​െൻറ മറ്റൊരു മുഖമാണ്​ ശബരിമല കർമസമിതി പ്രഖ്യാപിച്ച പരിപാടിയിൽ അമൃതാനന്ദമയി പ​െങ്കടുക്കുന്നത്​. അമൃതാനന്ദമയി മഠം രാഷ്​ട്രീയത്തിന്​ അതീതമായി പ്രവർത്തിക്കേണ്ട മഠമാണ്​. മഠവുമായി ബന്ധപ്പെട്ട്​ പ്രവർത്തിക്കുന്നവരിൽ വ്യത്യസ്​ത രാഷ്​ട്രീയക്കാരുണ്ട്​. കൂടെ നിൽക്കുന്ന വിശ്വാസികൾ അംഗീകരിക്കാത്ത ആർ.എസ്​.എസി​​​​​െൻറ കർമസമിതി പരിപാടിയിലാണ്​ അമൃതാനന്ദമയി പ​െങ്കടുക്കുന്നത്​. നൈഷ്​ഠിക ബ്രഹ്​മചാരി ആയതുകൊണ്ട്​ അയ്യപ്പനെ ദർശിക്കാൻ യുവതികൾ പോകാൻ പാടി​െല്ലന്ന്​ പറഞ്ഞുകൊണ്ടാണ്​ കർമസമിതിയുടെ പരിപാടി. അമൃതാനന്ദമയി എല്ലാ പ്രായപരിധിയിലുംപെട്ട യുവാക്കളെയും കാണാറുണ്ട്​, സ്ത്രീകളെയും കാണാറുണ്ട്​. അമൃതാനന്ദമയിയും നൈഷ്​ഠിക ബ്രഹ്​മചരിയാണ്​. അവരുടെ ബ്രഹ്​മചര്യത്തിന്​ ഇൗ ആളുകളെ കണ്ടതുകൊണ്ട്​ ഇത്രയുംകാലം വല്ല കുഴപ്പവും സംഭവിച്ചിട്ടുണ്ടോ.

കർമസമിതി ഉന്നയിക്കുന്ന ന്യായത്തിന്​ അമൃതാനന്ദമയി പിന്തുണ കൊടുക്കുന്നതിൽ എന്താണ്​ യുക്തി. ഇത്തരം പ്രശ്​നം കണ്ടില്ലെന്ന്​ നടിച്ചാൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ അതേ അവസ്ഥ കേരളത്തിലും വന്നുചേരും. ​ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ആൾ ദൈവങ്ങളാണ്​ രാഷ്​ട്രീയത്തിൽ ഇടപെട്ടുകൊണ്ടിരിക്കുന്നത്​. അതേ അവസ്ഥ കേരള രാഷ്​ട്രീയത്തിലുണ്ടാക്കാനുള്ള ചുവടുവെ​പ്പുകൾ നടന്നുകൊണ്ടിരിക്കുകയാണ്​. ഇതി​െനതിരെ വിശാലമായി ഇടതുപക്ഷ വീക്ഷണം മുന്നോട്ടുവെക്കുന്നവരെ അണിനിരത്തണമെന്നും കോടിയേരി പറഞ്ഞു.


Tags:    
News Summary - Kodiyeri balakrishnanan on Sbarimala issue-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.