കാനത്തിന്​ തുണയായി കോടിയേരി; ‘വ്യക്തിഹത്യ അംഗീകരിക്കാൻ സാധിക്കില്ല’

തിരുവനന്തപുരം: എറണാകുളത്ത്​ സി.പി.​െഎ പ്രതിഷേധജാഥ​െക്കതിരായ പൊലീസ്​ ലാത്തിച്ചാർജ്​ വിഷയത്തിൽ കാനം രാജേ​ന് ദ്ര​െനതിരായ വ്യക്തിഹത്യ ഒരിക്കലും അംഗീകരിക്കാൻ സാധിക്കാത്തതാണെന്ന്​ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്​ണൻ.

‘ഇൗ വിഷയത്തിൽ മാധ്യമങ്ങൾ പ്രതീക്ഷിച്ചതുപോലെ കാനം രാജേന്ദ്രൻ ഒന്നും പ്രതികരിച്ചില്ല. അതുകൊണ്ട്​ കാനത്തെ​ മോശക്കാരനായി ചിത്രീകരിക്കാനാണ്​ മാധ്യമങ്ങൾ ശ്രമിക്കുന്നത്​. ഇൗ വിഷയം പറഞ്ഞ്​ സി.പി.എമ്മിനെയും സി.പി.​െഎയെയും തമ്മിൽ തെറ്റിക്കാൻ ആരും നോക്കേണ്ട. ഇരുപാർട്ടികളും തമ്മിൽ നല്ല ബന്ധമാണ്​ നിലനിൽക്കുന്നത്​. അത്​ തകർക്കാൻ ആരും ശ്രമിക്കേണ്ട. സി.പി.ഐ പ്രവര്‍ത്തകര്‍ക്ക് മര്‍ദനമേറ്റാല്‍ അത് തങ്ങള്‍ക്ക് മര്‍ദനമേറ്റ നിലയില്‍തന്നെയാണ് കാണുന്നത്. ഞങ്ങള്‍ സഹോദരപാർട്ടികളാണ്’- ​േകാടിയേരി ഫേസ്​ബുക്കിൽ കുറിച്ചു.

Tags:    
News Summary - Kodiyeri Balakrishnan support Kanam Rajendran - Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.