പൊലീസിനെ ഭയപ്പെടുത്തലാണോ കേന്ദ്രമന്ത്രിയുടെ പണി -കോടിയേരി

തിരുവനന്തപുരം: പൊലീസിനെ വിമർശിച്ച കേന്ദ്ര സഹമന്ത്രി പൊൻ രാധാകൃഷ്ണന് മറുപടിയുമായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പൊലീസിനെ ഭയപ്പെടുത്തലാണോ കേന്ദ്രമന്ത്രിയുടെ പണിയെന്ന് അദ്ദേഹം ചോദിച്ചു.

കോടതിവിധി നടപ്പാക്കേണ്ട എന്ന് പ്രധാനമന്ത്രി മോദി പറയട്ടേ. നാമജപം നടത്തി ബസിന് കല്ലെറിഞ്ഞാൽ കേസെടുക്കേണ്ടി വരും. മോദിയും അമിത് ഷായും ശബരിമലയിൽ വരണം. അമിത് ഷാ അഞ്ച് വട്ടം മലകയറിയാൽ തടി കുറയുമെന്നും കോടിയേരി പരിഹസിച്ചു.

ശബരിമലയിലെ അടിസ്ഥാന സൗകര്യങ്ങൾ വിലയിരുത്താനായിരുന്നു പൊൻ രാധാകൃഷ്ണൻ ശബരിമലയിലെത്തിയത്. യാത്രാ മധ്യേ പമ്പയിലേക്ക് സ്വകാര്യ വാഹനങ്ങൾ കടത്തിവിടാത്തതിനെ കുറിച്ച് ചോദിച്ച് എസ്.പി യതീശ് ചന്ദ്രയുമായി വാക്കുതർക്കമുണ്ടാകുകയായിരുന്നു.

സ്വകാര്യ വാഹനങ്ങൾ പോയാൽ ഗതാഗത തടസമുണ്ടാകുമെന്നും മന്ത്രി ഉത്തരവാദിത്തം ഏറ്റെടുത്താൽ ഗതാഗതം അനുവദിക്കാമെന്നുമായിരുന്നു യതീശ് ചന്ദ്ര പൊൻ രാധാകൃഷ്ണനോട് പറഞ്ഞത്.

പിന്നീട് പൊൻ രാധാകൃഷ്ണൻ യതീഷ്​ ചന്ദ്രക്കെതിരെ രംഗത്തുവന്നു. എസ്.പി സംസാരിച്ചത്​ ശരിയായ ശൈലിയിൽ അല്ലെന്നും ​തന്നോട് ചോദിച്ച പോലെ കേരളത്തിലെ ഏതെങ്കിലുമൊരു മന്ത്രിയോട് ചോദിക്കുമോ എന്നും അദ്ദേഹം പറഞ്ഞിരുന്നു.

Tags:    
News Summary - Kodiyeri Balakrishnan Slams Pon Radhakrishnan-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.