രാഹുലിൻെറ സ്ഥാനാർഥിത്വത്തെ ഭയപ്പെടുന്നില്ല -കോടിയേരി

കണ്ണൂർ: രാഹുലിൻെറ സ്ഥാനാർഥിത്വത്തെ ഇടത്​ മുന്നണി ഭയപ്പെടുന്നില്ലെന്ന്​ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേര ി ബാലകൃഷ്​ണൻ. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ വയനാട്ടിലെ യു.ഡി.എഫ്​-എൽ.ഡി.എഫ്​ വോട്ട്​ വ്യത്യാസം 19,000 മാത്രമാ​ണെന് നും കോടിയേരി വ്യക്​തമാക്കി​.

കേരളത്തിലെ കോൺഗ്രസ്​ ഗ്രൂപ്പ്​ കളിയുടെ ഭാഗമായാണ്​ രാഹുൽ വയനാട്ടിലേക്ക്​ മൽസരിക്കാൻ എത്തുന്നത്​. കെ.സി വേണുഗോപാലാണ്​ രാഹുലിനെ വയനാട്ടിൽ എത്തിച്ചതിന്​ പിന്നിൽ. അമേത്തിയിൽ തോൽക്കുമെന്നതിനാ​ലാണോ രാഹുൽ വയനാട്ടിലേക്ക്​ വരുന്നതെന്നും കോടിയേരി ചോദിച്ചു.

രാഹുൽ എത്തുന്നതോടെ കേരളത്തിലെ 19 മണ്ഡലങ്ങളിലും ഇടത്​ മുന്നണി ജയിക്കും. രാഹുലിൻെറ പ്രചാരണത്തിനായി കോൺഗ്രസ്​ നേതാക്കൾ വയനാട്ടിൽ കേന്ദ്രീകരിക്കുന്നതോടെ മറ്റിടങ്ങളിൽ യു.ഡി.എഫ്​ ദുർബലമാകും. ഇത്​ ഇടത്​ മുന്നണിയുടെ ജയം എളുപ്പമാക്കും. രാഹുൽ മൽസരിച്ച്​ തോറ്റാൽ പിന്നെ ചെന്നിത്തലക്കും ഉമ്മൻചാണ്ടിക്കും കേരളത്തിൽ നിൽക്കാനാവില്ലെന്നും കോടിയേരി പരിഹസിച്ചു.

Tags:    
News Summary - Kodiyeri balakrishnan Press meet-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.