Posted On
date_range Updated On
date_range എയ്ഡഡ് സ്കൂൾ നിയമനം പി.എസ്.സിക്ക് വിടില്ലെന്ന് കോടിയേരി
തിരുവനന്തപുരം: എയ്ഡഡ് സ്കൂൾ നിയമനം ഇപ്പോൾ പി.എസ്.സിക്ക് വിടില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയരി ബാലകൃഷ്ണൻ. നിലവിൽ ഇതുസംബന്ധിച്ച ചർച്ചകൾ നടത്തിയിട്ടില്ല. സർക്കാരോ പാർട്ടിയോ ചർച്ച നടത്തിയിട്ടില്ല. എല്ലാവരുമായി കൂടിയാലോചന നടത്തിയതിന് ശേഷം മാത്രമേ ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുവെന്നും കോടിയേരി പറഞ്ഞു.
എയ്ഡ് സ്കൂൾ നിയമനം പി.എസ്.സിക്ക് വിടണമെന്ന ആവശ്യം അധ്യാപക-വിദ്യാർഥി സംഘടനകൾ ഉന്നയിച്ചിട്ടുണ്ട്. സ്കൂൾ മാനേജ്മെന്റ് അസോസിയേഷനുമായി ഉൾപ്പടെ ചർച്ച നടത്തിയതിന് ശേഷം മാത്രമേ ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കാൻ സാധിക്കുകയുള്ളുവെന്ന് കോടിയേരി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.