വനിതകൾ ശബരിമല കയറിയത് തിരിച്ചടിയായെന്ന് കോടിേയരി

കോഴിക്കോട്: വനിതാ മതിലിന് ശേഷം രണ്ട് വനിതകൾ ശബരിമല ക്ഷേത്രത്തിൽ കയറിയത് സർക്കാറിനും എൽ.ഡി.എഫിനും വലിയ തരിച്ചട ിയുണ്ടാക്കിയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ശബരിമല പ്രശ്നം വോട്ട് ചോർച്ചക്ക് കാരണമായെന്ന് ജനങ്ങളുടെ പ്രതികരണങ്ങളിൽ നിന്ന് മനസിലായി. വിമർശനങ്ങൾ പരിശോധിച്ച് തുടർനടപടി സ്വീകരിക്കുമെന്നും പാർട്ടി മുഖപത്രത്തിലെ പ്രതിവാര പംക്തിയായ നേർവഴിയിൽ കോടിയേരി വ്യക്തമാക്കി.

ശബരിമല വി‍ഷയത്തിൽ വോട്ട് മാറി ചെയ്തെന്ന് ചില വീട്ടമ്മമാർ തുറന്നു പറഞ്ഞു. സുപ്രീംകോടതി വിധി വന്നപ്പോൾ പിന്തുണച്ച കോൺഗ്രസിയും ബി.ജെ.പിയും നിലപാട് മാറ്റിയപ്പോൾ രാഷ്ട്രീയ സമരമായി മാറുമെന്ന് കണക്കിലെടുത്ത് സർക്കാറിന് ഇടപെടാനായില്ല. വിശ്വാസ സ്വാതന്ത്ര്യത്തിനും ഭക്തരുടെ ആരാധനാ സ്വാതന്ത്ര്യത്തിനും എൽ.ഡി.എഫ് എതിരാണെന്ന തെറ്റിദ്ധാരണ വോട്ട് ചോർത്തിയെന്നും കോടിയേരി ലേഖനത്തിൽ ചൂണ്ടിക്കാട്ടുന്നു.

Tags:    
News Summary - Kodiyeri Balakrishnan CPM Sabarimala Women Entry -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.