ഫൈസലിൻെറ സ്വപ്നത്തിന് സാക്ഷാത്കാരം; വീടി​െൻറ താക്കോൽ കൈമാറി

തിരൂരങ്ങാടി: മതം മാറിയതി​​​​​െൻറ പേരിൽ ആര്‍.എസ്.എസ് പ്രവർത്തകർ ദാരുണമായി വെട്ടിക്കൊലപ്പെടുത്തിയ കൊടിഞ്ഞി പുല്ലാണി ഫൈസലി​​​​​െൻറ കുടുംബത്തിന് മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒരുക്കിയ വീടി​​​​​െൻറ താക്കോൽദാനം പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ നിർവഹിച്ചു.

കൊടിഞ്ഞിയിലെ എല്ലാ വിഭാഗം ജനങ്ങളുടെയും സഹകരണത്തോടെ, കൊടിഞ്ഞി മഹല്ല് സെക്രട്ടറിയായിരുന്ന പരേതനായ കോമുക്കുട്ടി ഹാജിയുടെ ഭാര്യ നല്‍കിയ സ്ഥലത്താണ് വീട് നിർമിച്ചിട്ടുള്ളത്. ചടങ്ങിനെത്തിയവർക്ക് ലഘുഭക്ഷണവും ഒരുക്കിയിരുന്നു. കുടുംബത്തോടൊപ്പം വാടകവീട്ടിൽ കഴിഞ്ഞിരുന്ന ഫൈസൽ സ്വന്തമായൊരു വീടെന്ന സ്വപ്നവുമായി പ്രവാസലോകത്ത് ജോലിചെയ്ത്​ വരികയായിരുന്നു. ഗൾഫിൽനിന്ന്​ ഇസ്​ലാം മതം സ്വീകരിച്ച ഫൈസൽ ലീവിന് നാട്ടിലെത്തി മടങ്ങാനിരിക്കെയാണ് ത​ലേദിവസം പുലർച്ച ആര്‍.എസ്.എസ് പ്രവർത്തകരുടെ കൊലക്കത്തിക്കിരയായത്.
 

കൊടിഞ്ഞി പുല്ലാണി ഫൈസലി​​​െൻറ കുടുംബത്തിനൊരുക്കിയ വീടി​​​െൻറ താക്കോൽദാനം പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ നിർവഹിക്കുന്നു
 


താക്കോൽദാന ചടങ്ങിൽ ജമാഅത്തെ ഇസ്‌ലാമി അസി. അമീർ ശൈഖ് മുഹമ്മദ് കാരകുന്ന്, ഫൈസൽ കുടുംബ സഹായസമിതി ചെയർമാൻ പി.സി. മുഹമ്മദ്​ ഹാജി, മഹല്ല് സെക്രട്ടറിമാരായ പത്തൂർ കുഞ്ഞുട്ടി ഹാജി, പി.വി. കോമുക്കുട്ടി ഹാജി, സമിതി ജനറൽ കൺവീനർ പൊറ്റാണിക്കൽ അബ്​ദുസ്സലാം, പി.എച്ച്.എസ് തങ്ങൾ, സി.എച്ച്. മഹമൂദ് ഹാജി, സയ്യിദ് ഷാഹുൽ ഹമീദ് ജമലുല്ലൈലി, ഇ. ഹംസ, പാലക്കാട്ട് പോക്കു ഹാജി, ഹൈദരലി ഫൈസി കുറ്റിപ്പുറം, അബ്​ദുറഹ്മാൻ ബാഖവി, നന്നമ്പ്ര പഞ്ചായത്ത് പ്രസിഡൻറ്​ പനയത്തിൽ മുസ്തഫ, പാലക്കാട്ട് ലത്തീഫ്, പൂഴിക്കൽ സലീം, പനക്കൽ സിദ്ദീഖ്, പൊറ്റാണിക്കൽ ഷമീം, പത്തൂർ കുഞ്ഞോൻ ഹാജി, കാവുങ്ങൽ കുഞ്ഞിമരക്കാർ, നെച്ചിക്കാട്ട് അബ്​ദുറഹ്മാൻ, പനമ്പിലായി സലാം ഹാജി, മുജീബ് പനക്കൽ, പി.പി. മൻസൂർ, ഷാഫി പൂക്കയിൽ, പി. ഫഹദ്, ഒടിയിൽ പീച്ചു, പത്തൂർ ഉണ്ണീൻ, എം.പി. മുഹമ്മദ് ഹസൻ എന്നിവർ സംബന്ധിച്ചു.


 

Tags:    
News Summary - kodinhi faisal family new home- Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.