''കൊള്ളരുതായ്​മകൾക്ക്​ ഖുർആനെയും ഹദീസിനെയും കൂട്ടുപിടിക്കുന്ന ജലീലിന്​ ഖുർആൻ ഇറങ്ങിയ മാസം തന്നെ രാജിവെക്കേണ്ടി വന്നു''

തിരുവനന്തപുരം: ബ​ന്ധു​നി​യ​മ​ന കേ​സി​ലെ ലോ​കാ​യു​ക്ത വി​ധി​യെ തുടർന്ന്​ രാജിവെച്ച ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീലിനെതിരെ കൊടിക്കുന്നിൽ സുരേഷ്​ എം.പി.

''സത്യം ജയിച്ചു..എല്ലാ കൊള്ളരുതായ്മകളും ചെയ്ത് കൂട്ടിയിട്ട്, അതിനെ ന്യായീകരിക്കാൻ ഖുർആനെയും ഹദീസിനെയും കൂട്ടുപിടിച്ച മന്ത്രി ജലീലിന്‌ ഖുർആൻ ഇറങ്ങിയ റമദാൻ മാസം ഒന്നിന് തന്നെ രാജിവെക്കേണ്ടി വരുന്നത് യാദൃശ്ചികമല്ല, ദൈവഹിതം തന്നെ ആയിരിക്കും.ഏവർകും റമദാൻ മുബാറക്..'' - കൊടിക്കുന്നിൽ സുരേഷ്​ ഫേസ്​ബുക്കിൽ കുറിച്ചു.

കെ.ടി ജലീൽ രാജിക്കത്ത്​ ഗവർണർക്ക്​ കൈമാറിയത്​ ഇന്നാണ്​. മ​ന്ത്രി​സ്ഥാ​ന​ത്ത്​ തൂ​ങ്ങി​ക്കി​ട​ക്കു​ന്ന കെ.​ടി. ജ​ലീ​ലി​െ​​ന​തി​രെ സി.​പി.​എമ്മിൽ കടുത്ത അ​തൃ​പ്​​തി നിലനിന്നിരുന്നു. ഭ​ര​ണ​ത്തി​െൻറ അ​വ​സാ​ന കാ​ല​ങ്ങ​ളി​ൽ സ​ർ​ക്കാ​റി​നെ​യും മു​ന്ന​ണി​യെ​യും വി​വാ​ദ​ങ്ങ​ളി​ൽ ആ​ഴ്​​ത്തി​യ സം​ഭ​വ​ങ്ങ​ളി​ൽ പൂ​ർ​ണ രാ​ഷ്​​ട്രീ​യ​സം​ര​ക്ഷ​ണ​മാ​ണ്​ സി.​പി.​എം ഒ​രു​ക്കി​യിരുന്ന​ത്. പ​ക്ഷേ ഫ​ല​പ്ര​ഖ്യാ​പ​ന കാ​ത്തി​രി​പ്പി​നി​ടെ ഉ​ണ്ടാ​യ ലോ​കാ​യു​ക്ത​വി​ധി​ക്ക്​ ശേ​ഷം ബ​ന്ധു​നി​യ​മ​ന​ത്തി​ൽ മ​ന്ത്രി​യു​ടെ ഇ​ട​പെ​ട​ലി​െൻറ കൂ​ടു​ത​ൽ തെ​ളി​വു​ക​ൾ പു​റ​ത്ത്​ വന്നതോടെ പാർട്ടി കൈവിടുകയായിരുന്നു.

Tags:    
News Summary - Kodikunnil Suresh against kt jaleel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.