പാലക്കാട്: ദേശീയപാത 544 സേലം-കൊച്ചിപാതയിൽ ഏതാനും മാസങ്ങൾക്കിടെയുണ്ടായത് അപക ടപരമ്പരകൾ. അവിനാശിയിൽ കെ.എസ്.ആർ.ടി.സി ബസിൽ കണ്ടെയ്നർ ലോറി പാഞ്ഞുകയറി 19 പേർ മര ിച്ചത് വൻ ദുരന്തമായെങ്കിൽ ചെറുതും വലുതുമായ നിരവധി അപകടങ്ങളാണ് മുമ്പ് നടന്ന ത്. 340 കിലോമീറ്റർ നീളമുള്ള ദേശീയപാത 544 ൽ (മുമ്പ് എൻ.എച്ച് -47) കോയമ്പത്തൂരിന് സമീപം മധുക്കരയിൽ 2010 ഡിസംബർ 27ന് നടന്ന അപകടത്തിൽ മലയാളി കുടുംബത്തിലെ നാലുപേർ മരിച്ചിരുന്നു. നാലുപേർക്ക് പരിക്കേറ്റു. കേരളത്തിലേക്ക് വരുകയായിരുന്ന ടാങ്കർ ലോറി കാറിലിടിക്കുകയായിരുന്നു. 2019 ജൂൺ 29ന് വാളയാറിന് സമീപം നിർത്തിയിട്ടിരുന്ന കണ്ടെയ്നർ ലോറിയിൽ വാൻ പാഞ്ഞുകയറി മൂന്ന് കുട്ടികളടക്കം അഞ്ചുപേർ മരിച്ചിരുന്നു.
20 ദിവസത്തെ ഇടവേളകളിൽ പാലക്കാട് ജില്ലാതിർത്തിക്കുള്ളിലുണ്ടായ രണ്ട് അപകടങ്ങളിലായി ഏഴുപേർക്കാണ് പരിക്കേറ്റത്. വാളയാറിനും വടക്കേഞ്ചരിക്കുമിടയിലുള്ള 40 കിലോമീറ്റർ പാതയിൽ കഴിഞ്ഞവർഷം എട്ട് മാസത്തിനിടെ മാത്രമുണ്ടായത് 113 അപകടങ്ങളാണ്. ഇതിൽ 16 പേർ മരിച്ചു. കേരള റോഡ് സുരക്ഷ അതോറിറ്റിയുടെ നേതൃത്വത്തിൽ പൂർണമായും ഒാേട്ടാമാറ്റിക്കായ ഗതാഗത നിയന്ത്രണസംവിധാനങ്ങളടക്കം സ്ഥാപിച്ചിട്ടും അപകടതോത് ഉയരുന്നതായാണ് കണക്കുകൾ കാണിക്കുന്നത്.
ഉയർന്ന വേഗതയും ഗതാഗതനിയമങ്ങൾ അവഗണിക്കുന്നതും മൊബൈൽ ഫോൺ ഉപയോഗവുമടക്കം നിരവധി കാരണങ്ങളുണ്ട്. ദേശീയപാതയിലേക്ക് കൂടിച്ചേരുന്ന ചെറുറോഡുകൾ വഴിയുള്ള അശ്രദ്ധമായ ഡ്രൈവിങ്ങും ദേശീയപാതയിൽ അപകടങ്ങൾ വർധിപ്പിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നെന്ന് അതോറിറ്റി വൃത്തങ്ങൾ ചൂണ്ടിക്കാണിക്കുന്നു. ഒൗദ്യോഗിക കണക്ക് പ്രകാരം തമിഴ്നാട് അതിർത്തിക്കുള്ളിലാണ് ദേശീയപാതയിൽ കൂടുതൽ അപകടങ്ങൾ നടക്കുന്നത്.അപകട മേഖലകളായി തിട്ടപ്പെടുത്തിയ ‘ബ്ലാക് സ്പോട്ടുകൾ’ തമിഴ്നാട്ടിലെ ദേശീയപാതയിൽ 100 എണ്ണമാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.