സമീൽ ഇല്ലിക്കലിന്റെ മൃതദേഹം നാട്ടിലെത്തിച്ചു

മലപ്പുറം: തായ്‍ലൻഡിൽ അന്തരിച്ച മാധ്യമം മുൻ ചീഫ് സബ് എഡിറ്ററും ചരിത്രകാരനുമായ സമീൽ ഇല്ലിക്കലിന്റെ മൃതദേഹം നാട്ടിലെത്തിച്ചു. നെടുമ്പശ്ശേരി വിമാനത്താവളത്തിൽ നിന്ന് റോഡ് മാർഗം സ്വദേശമായ മലപ്പുറം വലിയങ്ങാടിയിൽ കൊണ്ടുവന്ന മൃതദേഹം ബുധൻ വൈകുന്നേരം നാല് മുതൽ കിളിയമണ്ണിൽ ഓഡിറ്റോറിയത്തിൽ പൊതുദർശനത്തിന് വെക്കും.

അഞ്ചര വരെയാണ് പൊതുദർശനം. ആറിന് വലിയങ്ങാടി ശുഹദ പള്ളിയിൽ മയ്യിത്ത് നമസ്കാരം നടക്കും. തുടർന്ന് ഖബറടക്കും. രാത്രി 7.30 ന് മലപ്പുറം പൗരാവലിയുടെ അഭിമുഖ്യത്തിൽ അനുസ്മരണ യോഗം നടക്കും.

Tags:    
News Summary - Historian Sameel Illikkal's Body Brought Home

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.