നേ​പ്പാ​ളി​ലെ മാ​ന​സ്ലു സ​ർ​ക്യൂ​ട്ട് വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​ക​ൾ

കോ​ഴി​ക്കോ​ട്: ഹി​മാ​ല​യ​ൻ പ​ർ​വ​ത​നി​ര​ക​ളി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന മാ​ന​സ്ലു സ​ർ​ക്യൂ​ട്ട് ക​ട​ന്ന് കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​ക​ൾ. 22കാ​ര​ൻ പൂ​ക്കാ​ട് പൊ​ന്നം​കു​റ്റി ഹൈ​ബ​ൽ, എ​ര​ഞ്ഞി​ക്ക​ൽ വെ​ളു​ത്തേ​ട​ത്ത് എം.​ബി. സി​യാം എ​ന്നി​വ​രാ​ണ​വ​ർ. ലോ​ക​ത്തി​ലെ ഏ​റ്റ​വും മ​നോ​ഹ​ര​വും വെ​ല്ലു​വി​ളി നി​റ​ഞ്ഞ​തു​മാ​യ ട്ര​ക്കി​ങ് പാ​ത​ക​ളി​ലൊ​ന്നാ​യി അ​റി​യ​പ്പെ​ടു​ന്ന ഭാ​ഗ​മാ​ണ് മാ​ന​സ്ലു സ​ർ​ക്യൂ​ട്ട്.

ഏ​ക​ദേ​ശം 177 കി​ലോ​മീ​റ്റ​ർ ദൈ​ർ​ഘ്യ​മു​ള്ള ഈ ​ട്ര​ക്, സ​മു​ദ്ര​നി​ര​പ്പി​ൽ നി​ന്ന് 5,106 മീ​റ്റ​ർ (16,752 അ​ടി) ഉ​യ​ര​ത്തി​ലു​ള്ള ലാ​ർ​ക്യാ ലാ ​പാ​സ് ക​ട​ന്നു​പോ​കു​ന്ന​താ​ണ് പ്ര​ധാ​ന ആ​ക​ർ​ഷ​ണം. ലോ​ക​ത്തി​ലെ എ​ട്ടാ​മ​ത്തെ ഉ​യ​രം കൂ​ടി​യ പ​ർ​വ​ത​മാ​യ മൗ​ണ്ട് മാ​ന​സ്ലു (8,163 മീ​റ്റ​ർ) വി​ന്റെ ചു​റ്റു​മാ​ണ് ട്ര​ക്കി​ങ്. ശ​ക്ത​മാ​യ കാ​റ്റും ത​ണു​പ്പും പ്ര​തി​കൂ​ല​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ളും കാ​ര​ണം ട്ര​ക്കി​ങ്ങി​നി​ടെ നി​ര​വ​ധി വെ​ല്ലു​വി​ളി​ക​ളാ​ണ് ഇ​രു​വ​രും നേ​രി​ട്ട​ത്. ഹൈ​ബ​ലി​നും സി​യാ​മി​നും നാ​ട്ടു​കാ​രും സു​ഹൃ​ത്തു​ക്ക​ളും സ്വീ​ക​ര​ണം ന​ൽ​കി.

Tags:    
News Summary - Kozhikode natives successfully complete Manaslu Circuit in Nepal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.