പെരിയാറിൽ കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ടു മരിച്ച കൊച്ചി മെട്രോ ട്രാഫിക് കൺട്രോളർ കെ. ടോണി ജോൺ

കൊച്ചി മെട്രോ ട്രാഫിക് കൺട്രോളർ പെരിയാറിൽ മുങ്ങി മരിച്ചു

കോതമംഗലം: പെരിയാറിൽ കുളിക്കാനിറങ്ങിയ അഞ്ചംഗ സംഘത്തിലെ ഒരാൾ ഒഴുക്കിൽപ്പെട്ടു മരിച്ചു. കൊച്ചി മെട്രോ ട്രാഫിക് കൺട്രോളർ കണ്ണൂർ ഏഴിമല കരിമ്പാനിൽ കെ. ടോണി ജോൺ(38) ആണ് മരിച്ചത്.

പിണ്ടിമന പഞ്ചായാത്തിലെ വേട്ടാമ്പാറ പമ്പിങ് സ്റ്റേഷന് സമീപം ഞായറാഴ്‌ച വൈകീട്ട് മൂന്ന് മണിയോടെയായിരുന്നു സംഭവം. മലയൻകീഴിലെ സുഹൃത്തിന്റെ വീട്ടിലെത്തിയ നാലംഗ സംഘം സൃഹൃത്തുമൊന്നിച്ച് പെരിയാറിൽ കുളിക്കുന്നതിനിടയിലാണ് അപകടം. വിവരമറിഞ്ഞ് കോതമംഗലത്ത് നിന്നെത്തിയ അഗ്നിരക്ഷ സേന ഉടൻ തെരച്ചിൽ ആരംഭിച്ചു.

കാണാതായ ഭാഗത്തിന് സമീപത്ത് നിന്നും വൈകീട്ട് ആറോടെ മൃതദേഹം കണ്ടെടുത്തു. സ്റ്റേഷൻ ഓഫീസർ സി.പി. ജോസിന്റെ നേതൃത്വത്തിൽ പി.കെ. എൽദോസ്, എം. അനിൽകുമാർ, മുഹമ്മദ് ഷാഫി, പി.എം. റഷീദ്, സിദ്ധീഖ് ഇസ്മയിൽ, എം.ആർ. അനുരാജ്, കെ.എ. അൻസൽ, ആർ.എച്ച്. വൈശാഖ്, പി. ബിനു, സുധീഷ്, അഖിൽ എന്നിവർ തെരച്ചിലിൽ പങ്കെടുത്തു. ഭാര്യ: നിമ.

മൃതദേഹം കോതമംഗലം താലൂക്ക് ആശുപത്രി മോർച്ചറിയിൽ.



Tags:    
News Summary - Kochi Metro traffic controller drowned in Periyar river

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.