കേരള ഹൈകോടതി
കൊച്ചി: സ്വസമുദായത്തിൽനിന്ന് മാത്രം വിവാഹമെന്ന നിബന്ധന നടപ്പാക്കലടക്കം ക്നാനായ ക്രൈസ്തവ സഭയിലെ നടപടികൾ നിയമവിരുദ്ധമെന്ന് ഹൈകോടതി. ഈ നിബന്ധന പാലിക്കാത്തവരെ പുറത്താക്കുന്നതുൾപ്പെടെ നടപടികൾക്ക് ക്രിസ്തുവിന്റെ പ്രബോധനങ്ങളുടെയോ ബൈബിളിന്റെയോ കാനോൻ നിയമത്തിന്റെയോ പിന്തുണയില്ലെന്ന് ജസ്റ്റിസ് എസ്. ഈശ്വരൻ വ്യക്തമാക്കി.
സ്വസമുദായ വിവാഹ നിബന്ധനക്കെതിരായ കോട്ടയം അഡീഷനൽ സബ് കോടതിയുടെയും അഡീഷനൽ ജില്ല കോടതിയുടെയും ഉത്തരവ് ചോദ്യംചെയ്ത് ക്നാനായ സഭ ആർച്ച് ബിഷപ്പ് മാത്യു മൂലക്കാട്ട് ഉൾപ്പെടെ സമർപ്പിച്ച അപ്പീൽ ഹരജികൾ തള്ളിയാണ് ഉത്തരവ്.
സ്വന്തം സമുദായത്തിൽനിന്ന് ക്നാനായ വിഭാഗക്കാർ വിവാഹം കഴിക്കണമെന്നത് ആചാരമായി തുടരാനുള്ള അവകാശം തങ്ങൾക്കുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അപ്പീൽ ഹരജികൾ. മതപരമായ സ്വയംഭരണാധികാരമെന്നത് വ്യക്തികളുടെ മൗലികാവകാശങ്ങളിൽ കടന്നുകയറാനും അവരെ ഒറ്റപ്പെടുത്താനുമുള്ള ലൈസൻസല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. വിവാഹത്തിന്റെ പേരിൽ അംഗത്വം നഷ്ടപ്പെട്ടവരെ തിരിച്ചെടുക്കണമെന്ന നിർദേശവും കോടതി ഉത്തരവിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.