കരുവാറ്റയിലെ കൊലപാതകം; 13കാരിയുടെ ആസൂത്രണം നടപ്പാക്കിയത് 16, 17 വയസ്സുള്ള സുഹൃത്തുക്കൾ

ഹരിപ്പാട് : കരുവാറ്റയിൽ വാടകക്ക് താമസിക്കുന്ന ഗൃഹനാഥനെ കൊലപ്പെടുത്താൻ പദ്ധതി തയ്യാറാക്കിയത് പതിമൂന്നുകാരിയായ ബന്ധു തന്നെയെന്ന് ആലപ്പുഴ പൊലീസ് മേധാവി വിഷ്ണു പ്രദീപ്. പെൺകുട്ടിക്ക് ഐഫോണും കാമുകനും സുഹൃത്തുക്കൾക്കും ബൈക്കും വാങ്ങുക എന്ന ലക്ഷ്യത്തോടെയാണ് ഇവർ കൊലപാതകം ആസൂത്രണം ചെയ്തത്. കൃത്യത്തിനുശേഷം പ്രതികൾ കൊലപാതക ദൃശ്യങ്ങൾ വീഡിയോ കോളിലൂടെ 13കാരിക്ക് കാണിച്ചുകൊടുത്തിരുന്നു. ഫോൺ രേഖകൾ കേന്ദ്രീകരിച്ച് നടത്തിയ ശാസ്ത്രീയ അന്വേഷണമാണ് പ്രതികളെ വേഗത്തിൽ പിടികൂടാൻ സഹായിച്ചത്.

കൊല്ലം പരവൂർ നെടുങ്ങോലം കൊച്ചാലും കൂട് സരസ്വതി നിവാസിൽ ശിവൻകുട്ടി ചെട്ടിയാർ (65) ആണ് ക്രൂരമായി കൊല്ലപ്പെട്ടത്. കഴിഞ്ഞ ശനിയാഴ്ച വൈകിട്ടാണ് ശിവൻകുട്ടിയെ അയൽവാസികൾ അവസാനമായി വീടിന് പുറത്തു കണ്ടത്. ശനിയാഴ്ച വൈകീട്ടത്തെ ട്രെയിനിലാണ് കൊല്ലത്ത് നിന്നും പ്രതികളും കരുവാറ്റയില്‍ എത്തിയത്. ശുചിമുറിയിലെ വെന്റിലേറ്ററിലൂടെയാണ് പ്രതികള്‍ വീടിനകത്തേക്ക് കടന്നത്. ശബ്ദം കേട്ടെത്തിയ ശിവന്‍കുട്ടിയെ മർദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. പ്രതികൾ നാലുപേരും പ്രായപൂർത്തിയാകാത്തവരാണെന്നും പൊലീസ് പറഞ്ഞു. കൊലപാതകത്തിന് ശേഷം വീടിനുള്ളിൽ മുളകുപൊടി വിതറിയിരുന്നു. ഇത് സിനിമകളിൽ കാണുന്ന പോലെപൊലീസിനെ തെറ്റിധരിപ്പിക്കാമെന്ന ധാരണ കൊണ്ടാവുമെന്നും പൊലീസ് പറഞ്ഞു. കൊലക്ക് ശേഷം നാലര പവൻ സ്വർണമാണ് പ്രതികൾ അപഹരിച്ചിരുന്നത്. ഇതിൽ ഒരാഭരണം വിറ്റിട്ടുണ്ടായിരുന്നു. വിറ്റ സ്വർണം കണ്ടെടുത്തു. പതിമൂന്നുകാരിയായ കുട്ടിയുടെ കുടുംബത്തിൽ പ്രശ്നങ്ങളുണ്ടായിരുന്നുവെന്നും മുൻപ് ഈ കുട്ടിയെ കാണാനില്ലെന്ന പരാതിയും ഉണ്ടായിരുന്നുവെന്നും എസ്.പി പറഞ്ഞു.

ഡൈനിങ് റൂമിലെ തറയിൽ കൈയും കാലുകളും പരസ്പരം ബന്ധിച്ച നിലയിലാണ് ശിവൻകുട്ടിയുടെ മൃതദേഹം കിടന്നിരുന്നത്. കഴുത്തിൽ പുതപ്പും തുണിയും വരിഞ്ഞുമുറുക്കിയിരുന്നു. രണ്ടു ദിവസമായി വീട് പൂട്ടിയിട്ടിരിക്കുന്നതായി പേരക്കുട്ടി തന്നെയാണ് അയൽവാസികളെ അറിയിച്ചത്. തുടർന്ന് അയൽവാസികൾ നടത്തിയ പരിശോധനയിലാണ് ശിവൻകുട്ടി ചെട്ടിയാരുടെ മൃതദേഹം കണ്ടെത്തിയത്.

മകളുടെ പ്രസവവുമായി ബന്ധപ്പെട്ട് ശിവൻകുട്ടിയുടെ ഭാര്യ ആശുപത്രിയിലായിരുന്നു. ആയതിനാൽ വാടകവീട്ടിൽ ശിവൻകുട്ടിയും ബന്ധുവായ പെൺകുട്ടിയും മാത്രമാണുണ്ടായിരുന്നത്. മറ്റൊരു മകൾ ശശികല വിദേശത്താണ്. വാടകവീടിനു സമീപം മക്കൾക്കുവേണ്ടി പുതിയ രണ്ട് വീടുകളുടെ നിർമാണം നടന്നു വരികയായിരുന്നു. അപ്പർ ഹാന്‍റ് ചെയ്ത പ്രതികളെ ജുവൈനൽ ജസ്റ്റിസ് ബോർഡിന്‍റെ മുന്നിൽ ഹാജരാക്കും

Tags:    
News Summary - 13-Year-Old Girl and Teen Friends upperhand for Relative's Murder in Kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.