ബൈജു കൊടുവള്ളി
കൊച്ചി: വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവർക്കുള്ള മലയാള പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. കലാമണ്ഡലം ഗോപി ആശാൻ (കഥകളി), വൈശാഖൻ (സാഹിത്യം), ജഗതി ശ്രീകുമാർ (ചലച്ചിത്രം), കെ.ആർ. വിജയ (ചലച്ചിത്രം), തങ്കമണി ഭരത്കുമാർ (തിരുവാതിരകളി) സതീഷ് സംഘമിത്ര (നാടകം) എന്നിവർക്കാണ് സമഗ്ര സംഭാവന പുരസ്കാരം. മികച്ച ഫോട്ടോ ജേർണലിസ്റ്റിനുള്ള പുരസ്കാരത്തിന് മാധ്യമം സീനിയർ ഫോട്ടോ ജേർണലിസ്റ്റ് ബൈജു കൊടുവള്ളി അർഹനായി.
കോഴിക്കോട് കൊടുവള്ളി മുണ്ടുപാലത്തിങ്കൽ നാരായണൻ നായരുടെയും ലക്ഷ്മിയമ്മയുടെയും മകനാണ് ബൈജു. ഭാര്യ: മിനി. മക്കൾ: അനയ്, അവനിക. മറ്റ് പ്രധാന പുരസ്കാരങ്ങൾ: പെണ്ണും പൊറാട്ടും (മികച്ച ചലച്ചിത്രം), ചിദംബരം (മികച്ച സംവിധായകൻ -ബാലൻ ദി ബോയ്), ഇന്ദ്രൻസ് (മികച്ച നടൻ-ചിന്ന ചിന്ന ആസൈ), ഫർസാന പാലത്തിങ്കൽ (മികച്ച നടി - ബാലൻ ദി ബോയ്), സായികുമാർ (മികച്ച സഹനടൻ -തുടക്കം), ബിയാന മോമിൻ (മികച്ച സഹ നടി), ഹാഷിർ (മികച്ച പൊതുമുഖ നടൻ - വാഴ 2), വിസ്മയ മോഹൻലാൽ (മികച്ച പുതുമുഖ നടി - തുടക്കം),
ജിതിൻ കെ. ജോൺ (മികച്ച നവാഗത സംവിധായകൻ - കളങ്കാവൽ), വർഷ വാസുദേവ് (മികച്ച നവാഗത സംവിധായിക - ചിന്ന ചിന്ന ആസൈ), സൂര്യ (മികച്ച ജനപ്രിയ നടൻ - പ്രകമ്പനം), വിജേഷ് പാണത്തൂർ (മികച്ച സംവിധായകൻ - പ്രകമ്പനം). സെപ്തംബർ അവസാനവാരം പുരസ്കാര സമർപ്പണം നടത്തുമെന്ന് മലയാള പുരസ്കാരസമിതി അധ്യക്ഷൻ ജി.കെ. പിള്ള തെക്കേടത്തും സ്ഥാപക ജനറൽ സെക്രട്ടറി ഇസ്മായിൽ കൊട്ടാരപ്പാട്ടും വാർത്തസമ്മേളനത്തിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.