Posted On
date_range Updated On
date_range കെ. മുരളീധരന്റെ മാതാവിനെതിരെ അശ്ലീല പരാമർശം; 'പോരാളി ഷാജി' പേജിനെതിരെ ഡി.ജി.പിക്ക് പരാതി
തിരുവനന്തപുരം: ആരോഗ‍്യ മന്ത്രി കെ. മുരളീധരന്റെ മാതാവ് കല്യാണിക്കുട്ടിയമ്മയെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചെന്നാരോഗിച്ച് പരാതി. 'പോരാളി ഷാജി' എന്ന ഫെയ്‌സ്ബുക്ക് പേജിലൂടെ അശ്ലീലവും വ്യക്തിഹത്യ നടത്തുന്നതുമായ ഉള്ളടക്കം പ്രചരിപ്പിച്ചുവെന്നാണ് യൂത്ത് കോൺഗ്രസ് നേതാവ് ജയകൃഷ്ണൻ കാടാമ്പുഴ സംസ്ഥാന പൊലീസ് മേധാവിക്ക് (ഡി.ജി.പി) നൽകിയിരിക്കുന്ന പരാതിയിൽ വ്യക്തമാക്കിയിരിക്കുന്നത്. അശ്ലീലവും അപകീർത്തികരവുമായ പരാമർശങ്ങൾ ഉൾപ്പെട്ട പോസ്റ്റ് പങ്കുവെച്ചെന്നാണ് പരാതി.
മരണപ്പെട്ട ഒരു സ്ത്രീയേയും അവരുടെ മാന്യതയേയും ലക്ഷ്യമിട്ട് ബോധപൂർവം അപവാദ പ്രചാരണം അഴിച്ചുവിട്ട ഫെയ്‌സ്ബുക്ക് പേജ് അഡ്മിൻമാർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ ഉചിതമായ നടപടികൾ കൈക്കൊള്ളണമെന്നാണ് ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.