അധികാര ഭ്രാന്തിനെതിരെ ​കെ.എം. ഷാജി; 'അധികാരമില്ലാതെ നിൽക്കാനാകില്ലെന്ന ചിന്ത ലീഗ് നേതാക്കൾക്ക് ഉണ്ടായിരുന്നില്ല'

നാദാപുരം: അധികാരത്തെ ഭ്രാന്തായി എടുക്കരുതെന്നും അധികാരം വിട്ടൊഴിയാൻ ധൈര്യമുള്ളവന് മാത്രമേ അധികാരത്തിൽ ശോഭിക്കാൻ സാധിക്കൂവെന്നും കെ.എം. ഷാജി എം.എൽ.എ. അധികാരം ഇല്ലെങ്കിൽ നിൽക്കാനാകില്ല എന്ന ചിന്ത ലീഗ് നേതാക്കൾക്ക് ഒരിക്കലുമുണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. നാദാപുരം ഗ്രാമ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ജേതാക്കളായവർക്ക് കുമ്മങ്കോട് ഒരുക്കിയ സ്വീകരണത്തി​െൻറ ഭാഗമായി നടന്ന യു.ഡി.എഫ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുസ്​ലിം ലീഗ് സംസ്ഥാന സെക്രട്ടറി കൂടിയായ അദ്ദേഹം.

മത്സരിക്കലും ജയിക്കലുമല്ല രാഷ്​ട്രീയ ഉത്തരവാദിത്തം. പുറത്തു നിൽക്കുന്നവനും ഒരുപാട് ഉത്തരവാദിത്തമുണ്ട്. ജനങ്ങൾ അറിഞ്ഞുകൊണ്ട് തെരഞ്ഞെടുക്കുമ്പോൾ ഉത്തരവാദിത്തങ്ങൾ കൂടുകയാണ്. ഖാഇദെ മില്ലത്ത് ഇസ്മായിൽ സാഹിബും ബനാത്ത് വാലയും പാർലമെൻറിൽ ന്യൂനപക്ഷങ്ങൾക്കുവേണ്ടി നടത്തിയ പോരാട്ടം അതിന് തെളിവാണെന്നും ഷാജി പറഞ്ഞു.

ഇ.സി. ഇബ്രാഹീം ഹാജി യോഗത്തിൽ അധ്യക്ഷത വഹിച്ചു. സൂപ്പി നരിക്കാട്ടേരി, ബംഗ്ലത്ത് മുഹമ്മദ്, എം.പി. സൂപ്പി, വി.വി. മുഹമ്മദലി, വയലോളി അബ്​ദുല്ല, സി.കെ. നാസർ, എ. സജീവൻ, സി.പി. സലാം തുടങ്ങിയവർ സംസാരിച്ചു.

Tags:    
News Summary - km shaji speech on parliamentary politics

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.