ശ്രീറാം അറസ്റ്റിൽ; മദ്യപിച്ചിരുന്നെന്ന് സഹയാത്രിക

തിരുവനന്തപുരം: മദ്യലഹരിയിൽ വനിതാസുഹൃത്തിനൊപ്പം അർദ്ധരാത്രിയിൽ അമിതവേഗതയിൽ കാറോടിച്ച്​ മാധ്യമപ്രവർത്തക നെ ഇടിച്ച്​ കൊലപ്പെടുത്തിയ സംഭവത്തിൽ യുവ ​െഎ.എ.എസുകാാരനും സർവേവകുപ്പ്​ ഡയറക്​ടറുമായ ശ്രീറാം വെങ്കിട്ടരാമൻ അറസ്​റ്റിൽ. ശ്രീറാമിനെ രക്ഷപെടുത്താനുള്ള നീക്കങ്ങൾക്കൊടുവിൽ കടുത്ത സമ്മർദ്ദങ്ങൾക്ക്​ ശേഷം വൈകുന്നേരത്തോടെയാണ്​ മ്യൂസിയം പൊലീസ്​ സ്വകാര്യ ആശുപത്രിയിൽ എത്തി ശ്രീറാം വെങ്കിട്ടരാമനെതിരെ അറസ്​റ്റ്​ ചെയ്​തത്​. ശ്രീറാമിനെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ്​ കേസെടുത്തിരിക്കുന്നത്​.

സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലുള്ള ശ്രീറാമിനെ മെഡിക്കൽകോളജ്​ ആശുപത്രിയിലേക്ക്​ മാറ്റുന്ന കാര്യവും പൊലീസ്​ പരിഗണിക്കുന്നുണ്ട്​.

​ശ്രീറാം വെങ്കിട്ടരാമൻ മദ്യപിച്ചിരുന്നതായി സഹയാത്രിക വഫ ഫിറോസ് മൊഴി നൽകിയിരുന്നു. ഇതി​​​​​​​െൻറ അടിസ്ഥാനത്തിലാണ്​ പരിക്കേറ്റ്​ സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന ശ്രീറാമിൻെറ അറസ്​റ്റ്​ രേഖപ്പെടുത്തിയത്​.

വൈദ്യപരിശോധനക്കും മൊഴിയെടുപ്പിനും ശേഷം വൈകുന്നേരത്തോടെയാണ് വഫയെ പൊലീസ് ആശുപത്രിയിൽ നിന്ന് കൊണ്ട് പോയത്. ഇവരെ വഞ്ചിയൂർ കോടതിയിൽ ഹാജരാക്കി രഹസ്യമൊഴി രേഖപ്പെടുത്തി.

ചികിത്സക്ക്​ ശേഷം ​ശ്രീറാം ആശുപത്രി വിടുമ്പോൾ ജയിലിലേക്ക് മാറേണ്ടി വരും. നേരത്തേ അപകടം നടന്നയുടൻ മദ്യപിച്ചോ എന്ന് സ്ഥിരീകരിക്കുന്നതിനുള്ള രക്തപരിശോധന നടത്താതെയാണ് പൊലീസ് ശ്രീറാമിനെ സ്വകാര്യ ആശുപത്രിയിലേക്ക് അയച്ചത്.

തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ വെച്ച് ശ്രീറാം മദ്യപിച്ചിരുന്നുവെന്ന് ഡോക്ടർ തിരിച്ചറിഞ്ഞെങ്കിലും രക്തം പരിശോധിക്കാൻ പൊലീസ് ആവശ്യപ്പെട്ടില്ല. പിന്നീട് മാധ്യമപ്രവർത്തകർ അടക്കമുള്ളവരുടെ പ്രതിഷേധത്തെ തുടർന്ന് 10 മണിക്കൂറിനു ശേഷം രക്ത സാംപിളെടുത്ത് പരിശോധനക്ക് അയക്കുകയായിരുന്നു. രക്തപരിശോധനാ ഫലം പുറത്തുവരുന്നതിനു മുമ്പേയാണ് നരഹത്യക്ക് കേസെടുക്കാൻ പൊലീസ് തീരുമാനിച്ചിരിക്കുന്നത്.

ശ്രീറാമി​​​െൻറ ഡ്രൈവിങ്​ ലൈസൻസ്​ സസ്​പെൻഡ്​ ചെയ്യാൻ മോ​േട്ടാർ വാഹനവകുപ്പ്​ നടപടി കൈക്കൊണ്ടു. ശ്രീറാമിനൊപ്പമുണ്ടായിരുന്ന വഫ ഫിറോസി​​​െൻറ ​േപരിലാണ്​. ഇൗ കാറി​​​െൻറ പെർമിറ്റ്​ റദ്ദാക്കുന്നതിനുള്ള നടപടികളും ആരംഭിച്ചു. ശനിയാഴ്​ച പുലർച്ചെ ഒരുമണിയോടെ തിരുവനന്തപുരം മ്യൂസിയത്തിന്​ സമീപം പബ്ലിക്​ ഒാഫീസിന്​ മുന്നിലാണ്​ ശ്രീറാംവെങ്കിട്ടരാമൻ ഒാടിച്ച വാഹനമിടിച്ച്​ സിറാജ്​ ദിനപത്രത്തി​​​െൻറ തിരുവനന്തപുരം യൂനിറ്റ്​ ചീഫ്​ കെ.എം ബഷീർ (35) അതിദാരുണമായി കൊല്ലപ്പെട്ടത്.

ഇടിയുടെ ആഘാതത്തിൽ ബഷീർ സഞ്ചരിച്ച മോ​േട്ടാർസൈക്കിൾ മീറ്ററുകൾ ദൂരേക്ക്​ തെറിച്ച്​ പബ്ലിക്​ ഒാഫീസി​​​െൻറ മതിലിന്​ മുകളിൽ ഇടിച്ച്​ നിൽക്കുകയായിരുന്നു. അപകടത്തെ തുടർന്ന്​ തല മതിലിലിടിച്ച്​ പരിക്കേറ്റ ബഷീറിനെ സംഭവസ്​ഥലത്ത്​ നിന്നും എടുത്ത്​ റോഡിലേക്ക്​ മാറ്റിയതും ശ്രീറാമായിരുന്നെന്ന്​ ദൃക്​സാക്ഷികൾ പറഞ്ഞു. താൻ ഡോക്​ടറാണെന്ന്​ ശ്രീറാം സ്വയം പരിചയപ്പെടുത്തുകയും ചെയ്​തു. സംഭവസ്​ഥലത്ത്​ നിന്നും ബഷീറിനെ ആശുപത്രിയിൽ എത്തിക്കാനും പൊലീസ്​ വൈകിച്ചു.

പിന്നീട്​ മെഡിക്കൽകോളജ്​ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും ബഷീർ മരണമടഞ്ഞിരുന്നു. തലയ്​ക്ക്​ പിന്നിലേറ്റ ഇടയും കൈകാലുകൾ ഒടിഞ്ഞതുമാണ്​ മരണത്തിലേക്ക്​ വഴിവച്ചതെന്നാണ്​ പ്രാഥമിക നിഗമനം. മെഡിക്കൽകോളജ്​ ആശുപത്രിയിൽ പോസ്​റ്റ്​മോർട്ടത്തിന്​ ശേഷം ബഷീറി​​​െൻറ മൃതദേഹം തിരുവനന്തപുരം പ്രസ്​ക്ലബ്ബിൽ പൊതുദർശനത്തിന്​ വച്ചു.

Tags:    
News Summary - KM basheer accident death- Sreeram IAS arrested - Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.