കെ.ജെ. ഷൈനിന് അധിക്ഷേപം: കെ.എം. ഷാജഹാൻ അറസ്‌റ്റിൽ

തി​രു​വ​ന​ന്ത​പു​രം: സി.​പി.​എം നേ​താ​വ്‌ കെ.​ജെ. ഷൈ​നി​നെ അ​ധി​ക്ഷേ​പി​ച്ചെ​ന്ന പ​രാ​തി​യി​ല്‍ യൂ​ട്യൂ​ബ​ർ കെ.​എം. ഷാ​ജ​ഹാ​ൻ അ​റ​സ്‌​റ്റി​ൽ. എ​റ​ണാ​കു​ളം റൂ​റ​ൽ സൈ​ബ​ർ പൊ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ൽ ചെ​ങ്ങ​മ​നാ​ട് പൊ​ലീ​സാ​ണ് തി​രു​വ​ന​ന്ത​പു​രം ആ​ക്കു​ള​ത്തെ വ​സ​തി​യി​ലെ​ത്തി അ​റ​സ്റ്റ് ചെ​യ്ത​ത്.

എ​റ​ണാ​കു​ള​ത്ത് എ​ത്തി​ച്ച ശേ​ഷ​മാ​യി​രി​ക്കും ചോ​ദ്യം​ചെ​യ്യ​ല്‍ ഉ​ള്‍പ്പ​ടെ​യു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍. സൈ​ബ​ർ ആ​ക്ര​മ​ണ​ത്തി​നെ​തി​രെ ഷൈ​ൻ ന​ൽ​കി​യ പ​രാ​തി​യെ​ക്കു​റി​ച്ച് ഷാ​ജ​ഹാ​ന്‍ അ​ധി​ക്ഷേ​പ പ​രാ​മ​ർ​ശം ന​ട​ത്തി​യി​രു​ന്നു.

എ​ഫ്‌.​ഐ.​ആ​റി​നെ​ക്കു​റി​ച്ച് അ​വ​രു​ടെ പേ​ര് പ​റ​ഞ്ഞാ​ണ്‌ ഷാ​ജ​ഹാ​ൻ വീ​ഡി​യോ ചെ​യ്‌​ത​ത്‌. ഇ​തി​നു പി​ന്നാ​ലെ വ്യാ​ഴാ​ഴ്‌​ച ഉ​ച്ച​യോ​ടെ ഷൈ​ന്‍ വീ​ണ്ടും പ​രാ​തി ന​ല്‍കു​ക​യാ​യി​രു​ന്നു. ഷൈ​നി​നെ​തി​രാ​യ സൈ​ബ​ർ ആ​ക്ര​മ​ണ കേ​സി​ൽ ഷാ​ജ​ഹാ​നെ ക​ഴി​ഞ്ഞ ദി​വ​സം പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം ചോ​ദ്യം ചെ​യ്‌​തിരു​ന്നു. 

തിങ്കളാഴ്ച പൊലീസ്‌ ഷാജഹാന്‍റെ വീട് റെയ്ഡ് ചെയ്ത് ഐ ഫോൺ കസ്‌റ്റഡിയിലെടുത്തിരുന്നു. എറണാകുളം റൂറൽ സൈബർ ടീമും പറവൂർ പൊലീസുമാണ്‌ യൂട്യൂബ് ചാനലിൽ വീഡിയോ അപ് ലോഡ് ചെയ്യാൻ ഉപയോഗിക്കുന്ന ഫോൺ പിടിച്ചെടുത്തത്‌.

ചൊവ്വാഴ്‌ച ഉച്ചക്ക് രണ്ടിന് ആലുവ സൈബർ ക്രൈം പൊലീസ് സ്റ്റേഷനിൽ ചോദ്യംചെയ്യലിന് ഹാജരാകാൻ നിർദേശിച്ചെങ്കിലും കേസിലെ രണ്ടാം പ്രതിയായ ഷാജഹാൻ എത്തിയിരുന്നില്ല.

ഷൈനിനെതിരായ അപകീര്‍ത്തി പരാമര്‍ശത്തില്‍ കെ.എം. ഷാജഹാനെതിരെ പോസ്റ്ററും ഫ്ലക്‌സ് ബോര്‍ഡുകളും കഴിഞ്ഞ ദിവസം പ്രത്യക്ഷപ്പെട്ടിരുന്നു. തിരുവനന്തപുരം ചെറുവയ്ക്കലിലെ ഷാജഹാന്‍റെ വീടിനു സമീപമാണ്, ചെറുവയ്ക്കല്‍ ജനകീയ സമിതി എന്ന പേരിലെ പോസ്റ്ററുകളും ഫ്ലക്സുകളും പ്രത്യക്ഷപ്പെട്ടത്.

സ്ത്രീകള്‍ക്കെതിരെ അപകീര്‍ത്തി പരാമര്‍ശം നടത്തുന്ന ഷാജഹാന്‍റെ നാവ് പിഴുതെടുക്കുക, സ്ത്രീത്വത്തെ അപമാനിക്കുന്ന ഷാജഹാന്‍ സാമൂഹികവിപത്ത് എന്നതടക്കം ഉള്ളടക്കമുള്ള പോസ്റ്ററുകളാണ് വിവിധ ഭാഗങ്ങളില്‍ പതിച്ചത്.

Tags:    
News Summary - K.J. Shine insulted: KM Shahjahan arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.