കാറിടിച്ച് കൊലപ്പെടുത്തിയ സംഭവം; പ്രതിയെ കസ്റ്റഡിയിൽ വാങ്ങാൻ അപേക്ഷ നൽകും
കാട്ടാക്കട: തിരുവോണപ്പിറ്റേന്ന് വൈകീട്ട് പൂവച്ചലിൽ പതിനഞ്ചുകാരന് ആദിശേഖറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി പ്രിയരഞ്ജനെ(42) പൊലീസ് കസ്റ്റഡിയിൽ വാങ്ങും. ഇതിനായി പൊലീസ് വ്യാഴാഴ്ച കാട്ടാക്കട കോടതിയിൽ കസ്റ്റഡി അപേക്ഷ നൽകും. ആദിശേഖറിനെ കാറിടിച്ച് കൊലപ്പെടുത്തിയ ശേഷം പ്രിയരഞ്ജന് ഒളിവിൽ കഴിഞ്ഞ സ്ഥലങ്ങള്, ഒളിവില് പാര്ക്കാന് സഹായിച്ചവര്, പുതിയ മൊബൈൽ സിം വാങ്ങിയത് ഉള്പ്പെടെയുള്ള വിവരങ്ങൾ ശേഖരിക്കാനുള്ളതായി പൊലീസ് പറഞ്ഞു.
ക്ഷേത്രത്തിന് മുന്നിൽ സൈക്കിൾ ചവിട്ടുകയായിരുന്ന കുട്ടിയെ മുൻവൈരാഗ്യത്താൽ പ്രിയരഞ്ജൻ കാറിടിച്ച് കൊലപ്പെടുത്തുകയിരുന്നു എന്നാണ് കേസ്. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രിയരഞ്ജനെ തമിഴ്നാട്ടിലെ കുഴിത്തുറയിൽ നിന്നാണ് പൊലീസ് പിടികൂടിയത്.
പ്രിയരഞ്ജനെ ഒളിവിലിരിക്കാൻ സഹായിച്ചിരുന്നവെരയും കണ്ടെത്തും. ഏറെ വിവാദം സൃഷ്ടിച്ച കേസിൽ ദിവസങ്ങള്ക്കുള്ളില് തന്നെ കാട്ടാക്കട ഡിവൈ.എസ്.പി ഷിബുവിന്റെ മേൽനോട്ടത്തിൽ പൊലീസ് സംഘം പ്രതിയെ അറസ്റ്റ് ചെയ്തത് സേനക്ക് പൊന്തൂവലായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.