Posted On
date_range Updated On
date_range കിഫ്ബി: നീക്കത്തിന് പിന്നിൽ കേരളത്തെ തകർക്കുക ലക്ഷ്യം; മസാലബോണ്ടിന് അനുമതിയുണ്ടെന്ന് വ്യക്തമായി -പിണറായി
തിരുവനന്തപുരം: കിഫ്ബിക്കെതിരായ നീക്കത്തിന് പിന്നിൽ കേരളത്തെ തകർക്കുക എന്ന ലക്ഷ്യമുള്ളവരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കിഫ്ബിയുടെ മസാലബോണ്ടിന് ആർ.ബി.ഐ അംഗീകാരമുണ്ടെന്ന് കേന്ദ്രസർക്കാർ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്ന് പിണറായി വിജയൻ പറഞ്ഞു.
കിഫ്ബിക്കെതിരായ ആരോപണങ്ങളിൽ യു.ഡി.എഫിനും ബി.ജെ.പിക്കും ഒരേ സ്വരം. കിഫ്ബി സാമ്പത്തിക അച്ചടക്കമുള്ള സ്ഥാപനമാണ്. കിഫ്ബിക്കെതിരെ രംഗത്തെത്തുന്നവർ വികസനം വേണ്ട എന്ന നിലപാടുള്ളവരാണെന്നും പിണറായി പറഞ്ഞു.
നേരത്തെ കിഫ്ബിയുടെ മസാലബോണ്ടിനെതിരെ നിരവധി ആരോപണങ്ങൾ ഉയർന്നിരുന്നു. ബോണ്ടിന്‍റെ ആർ.ബി.ഐ അനുമതി സംബന്ധിച്ചും വാദപ്രതിവാദങ്ങളുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.