കിഫ്ബി മസാലബോണ്ട്: തോമസ് ഐസകിന്റെ മറുപടി തള്ളി; വ്യക്തമായ പങ്കെന്ന് ഇ.ഡി

കൊച്ചി: കിഫ്ബി മസാല ബോണ്ട് കേസിൽ തോമസ് ഐസക് നൽകിയ മറുപടി എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് തള്ളി. മസാല ബോണ്ട് ഇറക്കിയതിൽ തോമസ് ഐസകിന് വ്യക്തമായ പങ്കുണ്ടെന്നും ഒഴിഞ്ഞുമാറാൻ കഴിയില്ലെന്നും ഇ.ഡി വ്യക്തമാക്കി.

കേസുമായി ബന്ധപ്പെട്ട് നേരത്തെ നാല് തവണ ചോദ്യം ചെയ്യലിന് ഇ.ഡി വിളിപ്പിച്ചിരുന്നെങ്കിലും തോമസ് ഐസക് ഹാജാരായിരുന്നില്ല. ചില വാദങ്ങൾ ഉന്നയിച്ച് ഇ.ഡിക്ക് മറുപടി നൽകുകയാണുണ്ടായത്.

മസാല ബോണ്ട് ഇറക്കിയതിൽ തനിക്ക് മാത്രമായി  ഉത്തരവാദിത്തമില്ലെന്നും ധനമന്ത്രി എന്ന നിലയിലുള്ള ഉത്തരവാദിത്തം മാത്രമാണ് നിറവേറ്റിയതെന്നും തോമസ് ഐസക് വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രി ചെയർമാനായ 17 അംഗ ഡയറക്ടർ ബോർഡാണ് തീരുമാനങ്ങൾ എടുത്തിരുന്നതെന്നും മന്ത്രി സ്ഥാനത്ത് നിന്ന് മാറിയതിൽ പിന്നെ ഉത്തരാവാദിത്തമില്ലെന്നുമുള്ള വാദമാണ് തോമസ് ഐസക് ഇ.ഡിക്ക് മുന്നിൽ വെച്ചത്.

എന്നാൽ ഈ വാദം അംഗീകരിക്കാനാവില്ലെന്നും കിഫ്ബി യോഗങ്ങളുടെ തീരുമാനങ്ങൾക്ക് അംഗീകാരം നൽകിയത് തോമസ് ഐസകും മുഖ്യമന്ത്രിയും ചേർന്നാണ്. ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ ഐസകിന് ആകില്ലെന്നും ഇ.ഡി വ്യക്തമാക്കി. ഇക്കാര്യങ്ങളെല്ലാം വ്യക്തമാക്കി തോമസ് ഐസകിന് വീണ്ടും സമൻസ് അയക്കാനാണ് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് തീരുമാനം. 

ല​ണ്ട​ൻ സ്റ്റോ​ക് എ​ക്​​സ്ചേ​ഞ്ചി​ലൂ​ടെ ധ​ന​സ​മാ​ഹ​ര​ണ​ത്തി​ന്​ കി​ഫ്ബി മ​സാ​ല ബോ​ണ്ട് ഇ​റ​ക്കി​യ​തി​ൽ ക്ര​മ​ക്കേ​ട് ന​ട​ന്നെ​ന്ന സി.​എ.​ജി റി​പ്പോ​ർ‍ട്ടി​ന് പി​ന്നാ​ലെ​യാ​ണ് ഇ.​ഡി അ​ന്വേ​ഷ​ണം തു​ട​ങ്ങി​യ​ത്. കി​ഫ്ബി സി.​ഇ.​ഒ, മു​ൻ ധ​ന​മ​ന്ത്രി​കൂ​ടി​യാ​യ തോ​മ​സ് ഐ​സ​ക് എ​ന്നി​വ​ര​ട​ക്ക​മു​ള്ള​വ​ർ​ക്കെ​തി​രെ​യാ​ണ് അ​ന്വേ​ഷ​ണം. വി​ദേ​ശ​ത്തു​നി​ന്ന് സ​മാ​ഹ​രി​ച്ച പ​ണം ച​ട്ടം ലം​ഘി​ച്ച് റി​യ​ൽ എ​സ്റ്റേ​റ്റ് ഇ​ട​പാ​ടു​ക​ളി​ൽ ഉ​പ​യോ​ഗി​ച്ചെ​ന്നാ​ണ് ഇ.​ഡി വാ​ദം.

Tags:    
News Summary - Kiifb Masala Bond: Thomas Isaac's answer dismissed; ED is a clear role

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.